ഡല്‍ഹി: 2024 ജൂലൈ 1 വരെ 211 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അവരില്‍ 139 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തല്‍.
മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ച കോണ്‍ഗ്രസ് എംപി ശക്തിസിന്‍ഹ് ഗോഹിലാണ് വിഷയം വെളിച്ചത്തുകൊണ്ടുവന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് തപാല്‍ കത്തിടപാടുകളിലൂടെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കുടുംബങ്ങളെ അനുവദിച്ചിരുന്നുവെങ്കിലും പാകിസ്ഥാന്‍ അത്തരം ആശയവിനിമയം സുഗമമാക്കുന്നത് നിര്‍ത്തിയതിനാല്‍ ഈ രീതി അവസാനിച്ചുവെന്ന് ഗോഹില്‍ പറഞ്ഞു.
ഇത് മൂലം തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവസ്ഥകള്‍ അറിയാന്‍ കുടുംബങ്ങള്‍ക്ക് യാതൊരു മാര്‍ഗവുമില്ലാതെ പോയി. പാക്കിസ്ഥാനുമായി നേരിട്ട് സമുദ്രാതിര്‍ത്തി പങ്കിടുന്ന ഗുജറാത്ത് തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ അശ്രദ്ധമായി അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടക്കുന്നത് പലപ്പോഴും കാണാറുണ്ട്.
ഈ മനഃപൂര്‍വമല്ലാത്ത ലംഘനങ്ങള്‍ ഇടയ്ക്കിടെയുള്ള അറസ്റ്റിലേക്ക് നയിക്കുന്നു. രണ്ടാഴ്ച മുമ്പ് ഗുജറാത്തില്‍ നിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ സേന തടഞ്ഞുവെങ്കിലും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇവരെ വിജയകരമായി രക്ഷപ്പെടുത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *