കൊച്ചി: അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ)120-ാം വാര്‍ഷികം ആഘോഷിക്കുന്നു. 1904 നവംബര്‍ 30ന് ലണ്ടനില്‍ എട്ട് അക്കൗണ്ടന്റുമാരുടെ ഒരു ഗ്രൂപ്പ് സ്ഥാപിച്ച അസോസിയേഷന്‍ ഇന്ന് 180 രാജ്യങ്ങളിലായി 252500 അംഗങ്ങളും 526000 ഭാവി അംഗങ്ങളുമായി ആഗോള നെറ്റ് വര്‍ക്കായി വളര്‍ന്നു.
ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള കഴിവുറ്റതും പ്രതിബദ്ധതയുള്ളതുമായ അംഗങ്ങളുടെ ഒരു സമൂഹം തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ വിജയകരമായ കരിയര്‍ ഏറ്റെടുക്കുകയും എണ്ണമറ്റ ബിസിനസുകളിലും സ്ഥാപനങ്ങളിലും സമൂഹങ്ങളിലും പോസിറ്റീവും സുസ്ഥിരവുമായ സ്വാധീനം ചെലുത്തുകയും  ചെയ്യുന്നുവെന്ന് എസിസിഎ ഇന്ത്യ ഡയറക്ടര്‍ സജിദ് ഖാന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിനും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു യഥാര്‍ത്ഥ ആഗോള സംഘടനയായി എസിസിഎ മാറിയിരിക്കുന്നു. 1904ല്‍ സ്ഥാപിതമായപ്പോള്‍ ഇത്രയും നേട്ടങ്ങളുണ്ടാക്കുമെന്ന് ആരും പ്രവചിച്ചിട്ടുണ്ടാകില്ല. നവീകരണത്തിന്റെയും വളര്‍ച്ചയുടെയും കഥയാണ് തങ്ങളുടേത്, എസിസിഎ പ്രസിഡന്റ് അയ്‌ല മജീദ് പറഞ്ഞു.
എല്ലാറ്റിനുമുപരിയായി ഒരുപാട് ആളുകളുടെ കരിയര്‍ ആരംഭിച്ചതിന്റെയും ജീവിതങ്ങള്‍ രൂപാന്തരപ്പെട്ടതിന്റെയും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചതിന്റെയും കഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അടുത്തു നടന്ന എജിഎമ്മിലാണ് അയ്‌ല മജീദിനെ പ്രസിഡന്റായും മെലാനി പ്രോഫിറ്റിനെ ഡെപ്യൂട്ടി പ്രസിഡന്റായും ഡാറ്റുക് മൊഹദ് ഹസനെ വൈസ് പ്രസിഡന്റായും തെരഞ്ഞടുത്തത്. എസിസിഎയുടെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് പ്രധാന സ്ഥാനങ്ങളിലും വനിതകള്‍ എത്തുന്നത്. 1909ല്‍ ആദ്യമായി വനിതയ്ക്ക് അംഗത്വം നല്‍കിയ പ്രൊഫഷണല്‍ അക്കൗണ്ടന്‍സി സമിതിക്ക് ഇത് മറ്റൊരു നാഴികക്കല്ലാണ്.
മെയ് മാസത്തില്‍ അംഗസംഖ്യ രണ്ടുരലക്ഷം കടന്നു. സെപ്റ്റംബറില്‍ സുസ്ഥിരതയില്‍ പുതിയ പ്രൊഫഷണല്‍ ഡിപ്ലോമ ആരംഭിച്ചു. ഈ മാസം ആദ്യം യുഎന്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് അക്കൗണ്ടിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗിന്റെ (ഐഎസ്എആര്‍) ഹോണേഴ്‌സ് 2024ന്റെ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രത്യേക നാമനിര്‍ദ്ദേശം ലഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed