‘ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന, കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞു’; പ്രതികരിച്ച് നടി മാലാ പാർവ്വതി

കൊച്ചി: ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്.  മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. എസ്ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി പറയുന്നു. 

ബ്രൂട്ടല്‍ ഹിറ്റ്, ഏഴാം ടെസ്റ്റ് സെഞ്ചുറിയുമായി ഹാരി ബ്രൂക്ക്; ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍

https://www.youtube.com/watch?v=Ko18SgceYX8

 

By admin