അമേരിക്ക: അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യന്‍ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോണ്‍ പുരസ്‌കാരച്ചടങ്ങ്, ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റ് സമാപന വേദിയില്‍ നടന്നു.
 സിയാറ്റിലിലെ കള്‍ച്ചറല്‍ കോംപ്ലക്‌സ് ആയ പി.യു.ഡി യില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രകാശ് ഗുപ്ത ഡോ.പ്രമോദ് പയ്യന്നൂരിന് പുരസ്‌ക്കാരം സമര്‍പ്പിച്ചു. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 
വിവിധ രാജ്യങ്ങളിലെ സാഹിത്യ പ്രതിഭകളായ അമിനിറ്റോ ഫെര്‍ണോ, വിജയ് ബാലന്‍, നിര്‍മ്മല ഗോവിന്ദ രാജന്‍ എന്നിവര്‍ക്കൊപ്പം കവി ബാലചന്ദ്രന്‍  ചുള്ളിക്കാടും, ഡോ. സുനില്‍ പി. ഇളയിടവും. അല ഭാരവാഹികളും  നിറഞ്ഞ സദസ്സിനു മുന്നില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായി.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *