മുംബൈ: ‘അശ്ലീല’ സിനിമകള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ മുംബൈയിലെ വസതിയിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
കുന്ദ്രയുടെ കൂട്ടാളികളുടെ സ്ഥലങ്ങളിലും കേന്ദ്ര ഏജന്‍സി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘അശ്ലീല’ സിനിമകള്‍ നിര്‍മ്മിച്ചുവെന്നാരോപിച്ച് 2021 ജൂണില്‍ കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം ജയിലില്‍ കഴിഞ്ഞ ശേഷം 2021 സെപ്തംബര്‍ മുതല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
ഈ കേസിലെ പ്രധാന സൂത്രധാരന്‍ രാജ് ആണെന്നാണ് മുംബൈ പോലീസ് പറയുന്നത്.