റിയാദ്: എ ഐ സി സി അംഗവും മുൻ മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണക്ക് റിയാദിൽ ഊഷ്മള സ്വീകരണം.
റിയാദ് ഒ.ഐ.സി.സി വനിതാ വേദി ഇന്ന് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെയും രാഷ്ട്രീയ ചിന്തകളുടെയും പുതിയ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന  “അഡ്വ. ബിന്ദു കൃഷ്ണക്കൊപ്പം” എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കോൺഗ്രസ് നേതാവ് എത്തിയത്.
കിങ് ഖാലിദ്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ വനിതാ വേദി പ്രസിഡന്റ്  മൃദുല വിനീഷ്, ജനറൽ സെക്രട്ടറി ജാൻസി പ്രഡിൻ, ട്രഷറർ  സൈഫുന്നീസ  സിദ്ധിക്ക്, മറ്റു ഭാരവാഹികളായ സ്മിത മുഹയുദ്ധീൻ, സിംന നൗഷാദ്, ശരണ്യ ആഘോഷ്,ദയ  എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഒഐസിസി സെൻട്രൽ,ജില്ലാ കമ്മിറ്റി ഭാരവാഹികളായ സജീർ പൂന്തുറ, റഹ്‌മാൻ മുനമ്പത്ത് , ഷാനവാസ് മുനമ്പത്ത് ,സിദ്ധിക്ക് കല്ലുപറമ്പൻ, ഷഫീഖ് പുരകുന്നിൽ,  അലക്സ് പ്രഡിൻ,ഷബീർ വരിക്കപ്പള്ളി, ദയ അലക്സ്, സാലിഹ് മുഹയുദ്ധീൻ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ഓ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയും പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *