റിയാദ്: സൗദി അറേബ്യയില്‍ ഓരോ ദിവസവും ഇന്ത്യന്‍ ഫാമിലി റസ്റ്റോറന്റുകള്‍ കേരളത്തെ് ഓര്‍മ്മിപ്പിക്കുന്ന മനോഹര പേരുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. എല്ലാം ഫാമിലി റസ്റ്റോറന്റുകളാണ്.
കേരളത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ മാതൃകയിലും, റെയില്‍വേയുടെ മാതൃകയിലും, ഹൗസ് ബോട്ടിന്റെ മാതൃകയിലും ഹോട്ടലുകളുടെ അകത്ത് തട്ടുകടയുടെ മാതൃകയിലും ആണ് ഇവ പ്രത്യക്ഷപ്പെടുന്നത്.
നാടന്‍ തട്ട് ദോശയും, കപ്പയും മീന്‍കറിയും, കഞ്ഞിയും, മലബാര്‍ ബിരിയാണിയും ഒക്കെ റസ്റ്റോറന്റുകളിലെ കേരള വിഭവങ്ങളാണ്.
അറബികള്‍ ഇതൊക്കെ വാങ്ങി കഴിക്കുന്നത് കാണുമ്പോള്‍ കേരളത്തിന്റെ രുചി മഹത്വം അറബികളുടെ ഇടയില്‍ ഇടംപിടിച്ചു എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്.