കൊല്ലം: പാരിപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഒരാളുടെ കാലിന് ഗുരുതര പരിക്കേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മുക്കട ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
വര്‍ക്കല ഭാഗത്തേക്ക് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ആദ്യം ബൈക്ക് യാത്രക്കാരെ ഇടിച്ചു. ഇവര്‍ താഴെ വീണു. പിന്നീട് കാര്‍ വഴിയോരക്കച്ചവടക്കാരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.