ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. മുംബൈ പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ 34 കാരിയായ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ തങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിനായുള്ള ആയുധം തയ്യാറാണെന്നുമാണ് വിളിച്ചയാള്‍ അവകാശപ്പെട്ടത്. വ്യാഴാഴ്ചയാണ് മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
വിളിച്ചത് സ്ത്രീയാണെന്ന് പോലീസ് അറിയിച്ചു. മുംബൈയിലെ അംബോലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
പിടിയിലായ യുവതിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.