തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്.
ബുധനാഴ്ച രാത്രി കഴക്കൂട്ടത്തെ കല്‍പ്പാത്തി ഹോട്ടലിലാണ് ഗുണ്ടാ ആക്രമണം നടന്നത്. കഴക്കൂട്ടം സ്വദേശി വിജീഷും സഹോദരന്‍ വിനീഷും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.