ഡല്‍ഹി: അടുത്തിടെ കമ്മീഷന്‍ ചെയ്ത ആണവോര്‍ജ്ജ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഗാട്ടില്‍ നിന്ന് 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യന്‍ നാവികസേന.
നവംബര്‍ 27ന് രാവിലെ വിശാഖപട്ടണം തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലാണ് പരീക്ഷണം നടത്തിയത്.
ഖര ഇന്ധനമുള്ളതും 3,500 കിലോമീറ്റര്‍ സ്‌ട്രൈക്ക് റേഞ്ചുള്ളതുമായ കെ-4 മിസൈല്‍ 6,000 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയില്‍ നിന്നാണ് വിക്ഷേപിച്ചത്. പരീക്ഷണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഓഗസ്റ്റ് 29 ന് കമ്മീഷന്‍ ചെയ്ത ഐഎന്‍എസ് അരിഘട്ടില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.
ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഘട്ടിൽ നിന്നുള്ള കെ-4 മിസൈലിൻ്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്.
കഴിഞ്ഞ കുറേ വർഷങ്ങളായി സബ്‌മേഴ്‌സിബിൾ പോണ്ടൂണുകളിൽ നിന്ന് മാത്രമേ കെ-4 ഇതുവരെ പരീക്ഷിച്ചിട്ടുള്ളൂ.