ആഘോഷിക്കാം, വിജയ്‍യുടെ മാസ്റ്ററും വീണ്ടും തിയറ്ററിലേക്ക്, അപ്‍ഡേറ്റ് പുറത്ത്

ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായി ഒന്നിച്ചതാണ് മാസ്റ്റര്‍. വൻ ഹിറ്റായി മാറിയിരുന്നു വിജയ് ചിത്രം മാസ്റ്റര്‍. ചിത്രം ഡിസംബര്‍ ഒന്നിന് വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  വിജയ് സിനിമയില്‍ എത്തി 32 വര്‍ഷം തികയുമ്പോഴാണ് മാസ്റ്റര്‍ ബാംഗ്ലൂര്‍ പ്രസന്ന തിയറ്ററില്‍ റീ റിലീസാകുന്നത്.

നടൻ ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താകും ജേസണിന്റ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആണ്. സംഗീതം നിര്‍വഹിക്കുക തമൻ ആയിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും തമിഴകം കാത്തിരിക്കുന്ന ഒരു വാര്‍ത്തയാണ് ജേസന്റെ അരങ്ങേറ്റം എന്നതില്‍ തര്‍ക്കമില്ല.

ദളപതി വിജയ് നായകനായി അടുത്തിടെ ദ ഗോട്ട് വൻ ഹിറ്റായി മാറിയിരുന്നു. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

Read More: ഹനുമാൻ ഹിറ്റ്, നായകന്റെ പുതിയ ചിത്രത്തിന് വൻ ഡീല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin