തിരുവനന്തപുരം: ക്യാന്‍സര്‍ റേഡിയേഷന്‍ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്രൂബീം എസ്.ടി.എക്‌സ് 3.0 ലീനിയര്‍ ആക്‌സിലേറ്ററുമായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. 
ഗ്ലോബല്‍ പ്രൈവറ്റ് ഇക്വിറ്റി ഫേം ബ്ലാക്ക്‌സ്റ്റോണ്‍ പിന്തുണയ്ക്കുന്ന ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമായാണ് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം. കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ മാനേജിങ് ഡയറക്ടര്‍ ഗണേഷ് മണി, കിംസ്ഹെല്‍ത്ത് (ക്യാന്‍സര്‍ സെന്റര്‍, സി.എസ്.ആര്‍ ആന്‍ഡ് ഇ.എസ്ജി) സി.ഇ.ഒ രശ്മി ആയിഷ എന്നിവരുടെ സാന്നിധ്യത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 
ക്യാന്‍സര്‍ റേഡിയേഷന്‍ ചികിത്സാ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും നൂതനവും കൃത്യതയാര്‍ന്നതുമായ സംവിധാനമാണ് കിംസ്‌ഹെല്‍ത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 
പുതുതായി സ്ഥാപിച്ച ട്രൂബീം സാങ്കേതിക വിദ്യയിലൂടെ ശ്രമകരമായി എത്തിപ്പെടേണ്ട ക്യാന്‍സര്‍ ബാധിച്ച ശരീരഭാഗങ്ങളില്‍ പോലും ഫലപ്രദമായി റേഡിയേഷന്‍ നല്‍കുവാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. പാര്‍ശ്വഫലങ്ങള്‍ വളരെ കുറവുള്ളതും ചികിത്സാ സമയം ഗണ്യമായി കുറവുള്ളതുമായ റേഡിയേഷന്‍ തെറാപ്പിയുടെ അതിനൂതനവും വേഗമേറിയതുമായ സംവിധാനമാണിത്. 
30 വര്‍ഷത്തിലധികമായി റേഡിയേഷന്‍ ഓങ്കോളജി മേഖലയില്‍ അതുല്യ സംഭാവനകള്‍ നല്‍കി വരുന്ന  സീനിയര്‍ ഓങ്കോളജിസ്റ്റ് ഡോ. ജയപ്രകാശ് മാധവനെ ചടങ്ങില്‍ ആദരിച്ചു. കിംസ്ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ജോണ്‍ സെബാസ്റ്റിയന്‍, ഡോ. ജയപ്രകാശ് മാധവന് ആദരമര്‍പ്പിച്ച് സംസാരിച്ചു. കിംസ്ഹെല്‍ത്ത് (ക്യാന്‍സര്‍ സെന്റര്‍, സി.എസ്.ആര്‍ ആന്‍ഡ് ഇ.എസ്ജി) സി.ഇ.ഒ  രശ്മി ആയിഷ സ്വാഗതം പറഞ്ഞു.
കിംസ്‌ഹെല്‍ത്തില്‍ ഉദ്ഘാടനം ചെയ്ത ക്യാന്‍സര്‍ റേഡിയേഷന്‍ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്രൂബീം എസ്.ടി.എക്‌സ് 3.0 ലീനിയര്‍ ആക്‌സിലേറ്ററിന് സമീപം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, കിംസ്‌ഹെല്‍ത്ത് ചീഫ് മെഡിക്കല്‍ ഫിസിസിസ്റ്റ് ആന്‍ഡ് ഗ്രൂപ്പ് ആര്‍.എസ്.ഒ ഡോ. എല്‍.എസ് അരുണ്‍കുമാര്‍, സീനിയര്‍ ഓങ്കോളജിസ്റ്റ് ഡോ. ജയപ്രകാശ് മാധവന്‍, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ മാനേജിങ് ഡയറക്ടര്‍ ഗണേഷ് മണി, ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ഖന്ന, കിംസ്‌ഹെല്‍ത്ത് സഹസ്ഥാപകന്‍ ഇ.എം നജീബ്, കിംസ്ഹെല്‍ത്ത് (ക്യാന്‍സര്‍ സെന്റര്‍, സി.എസ്.ആര്‍ ആന്‍ഡ് ഇ.എസ്ജി) സി.ഇ.ഒ രശ്മി ആയിഷ തുടങ്ങിയവര്‍. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *