വമ്പൻ പദ്ധതിക്കൊരുങ്ങി സൗദി അറേബ്യ; വരുന്നൂ മൂന്നാമതൊരു ദേശീയ വിമാന കമ്പനി കൂടി

റിയാദ്: മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ രണ്ട് ദേശീയ എയര്‍ലൈനുകള്‍ക്ക് പുറമെയാണ് മൂന്നാമതൊരു വിമാന കമ്പനി കൂടി സൗദി ആരംഭിക്കാനൊരുങ്ങുന്നത്. ധനമന്ത്രാലയത്തിന്‍റെ 2025ലേക്കുള്ള ബജറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കേന്ദ്രീകരിച്ചാണ് പുതിയ എയര്‍ലൈന്‍ പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയായ റിയാദ് എയര്‍ 2025ല്‍ പ്രവര്‍ത്തനം തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. റിയാദ് ആസ്ഥാനമാക്കിയാണ് റിയാദ് എയര്‍ പ്രവര്‍ത്തിക്കുക. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പായി നിരവധി വിമാനങ്ങള്‍ക്ക് റിയാദ് എയര്‍ ഓര്‍ഡറുകള്‍ നല്‍കിയിരുന്നു.  

രാജ്യത്തെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പബ്ലിക് ബസ് ഗതാഗത പദ്ധതികൾ വിവിധ ഗവർണറേറ്റുകളിൽ വ്യാപിപ്പിക്കുമെന്നും തുറമുഖങ്ങളോട് അനുബന്ധിച്ച് ആറ് ലോജിസ്റ്റിക് സോണുകൾ ആരംഭിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ ജിദ്ദ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 

Read Also – ഷോപ്പിങ് മാളിൽ കറങ്ങിനടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും; പരാതിക്ക് പിന്നാലെ ആളെ പൊക്കി കുവൈത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed