ലെബനന്‍: ലെബനനില്‍ അമേരിക്കയും ഫ്രാന്‍സും മുന്‍കൈയെടുത്തു കൊണ്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. 
ലബനന്‍ സമയം രാത്രി 10ന് പ്രഖ്യാപിക്കുന്ന വെടിനിര്‍ത്തല്‍ ബുധനാഴ്ച രാവിലെ 10 മണിയോടെ പുറത്തു വരുമെന്ന് ലബനന്‍ ചാനലായ അല്‍ ജദീദ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള നിര്‍ണായക ഇസ്രായേല്‍ മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്.
കരാറനുസരിച്ച് സൗത്ത് ലബനനില്‍ ബഫര്‍സോണ്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ പ്രതിനിധി ഡാന്നി ഡാനോന്‍ വ്യക്തമാക്കിയിരുന്നു.
കരാര്‍ പ്രകാരം തെക്കന്‍ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പൂര്‍ണമായി പിന്‍മാറുകയും 60 ദിവസത്തിനുള്ള മേഖലയുടെ സമ്പൂര്‍ണ നിയന്ത്രണം ലബനാന്‍ സൈന്യം ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന നിബന്ധന. 
അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുമ്പോഴും ലബനനിലുടനീളം വ്യോമാക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേല്‍.
മധ്യ ബൈറൂത്തിലെ പാര്‍പ്പിട സമുച്ചയം ഇസ്രായേല്‍ സൈന്യം ബോംബിട്ടു തകര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലബനാനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *