പേശികളുടെ കരുത്ത് മെച്ചപ്പെടുത്തുന്നതിന് പൈലേറ്റ്സ് വ്യായാമം ; വീഡിയോയുമായി സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ

സെലിബ്രിറ്റികൾ പൊതുവേ ഭക്ഷണക്രമത്തിന് മാത്രമല്ല ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നവരാണ്. ശരീരം എപ്പോഴും ഫിറ്റായി നിലനിർത്താൻ ക്യത്യമായ ഡ‍യറ്റ് മാത്രമല്ല വ്യായാമവും അത് പോലെ പ്രധാനമാണെന്ന് നമ്മുക്കറിയാം.

യാസ്മിൻ കറാച്ചിവാല എന്ന പൈലേറ്റ്സ് പരിശീലകയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ബോളിവുഡ് നടി കത്രീന കൈഫ്, ദീപിക പദുക്കോൺ ഉൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ പരിശീലക കൂടിയാണ് അവർ. ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കിൽ നിന്ന് കര കയറുന്നതിനും സഹായിക്കുന്ന മികച്ചൊരു വ്യായാമമാണ് പൈലേറ്റ്സ്.

മസിലുകളെ ബലപ്പെടുത്തുന്നതിനും വയറ് കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന വ്യായാമങ്ങളെ കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും യാസ്മിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അത്തരമൊരു വീഡിയോയാണ് അവർ പങ്കുവച്ചിരിക്കുന്നത്.

കോർ സ്ട്രെം​ഗ്ത് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന അഞ്ച് പൈലേറ്റ്സ് വ്യായാമങ്ങളെ കുറിച്ചാണ് യാസ്മിൻ വീഡിയോയിൽ പറയുന്നത്. വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും കോർ സ്ട്രെം​ഗ്ത് വ്യായാമം സഹായിക്കുന്നതായി അവർ പറഞ്ഞു.

ടോ ടാപ്പ്, സിം​ഗിൾ ലെ​ഗ് സ്ട്രെച്ച്, ഡബിൾ ലെ​ഗ് സ്ട്രെച്ച്, കോർക്ക് സ്ക്രൂ‌, Rolling like a ball എന്നിവയാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഈ വ്യായാമങ്ങൾ പേശികളെ മാത്രമല്ല എല്ലുകളെയും ബലമുള്ളതാക്കാൻ സഹായിക്കുന്നതായി യാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്. 

ടോ ടാപ്പ് വ്യായാമം ചെയ്യുന്നത് പേശികൾ ശക്തിപ്പെടുത്തുകയും പെൽവിക് ഭാ​ഗം കൂടുതൽ ബലമുള്ളതാക്കുന്നതിനും ​ഫലപ്രദമാണ്.  ഡബിൾ ലെ​ഗ് സ്ട്രെച്ച് പതിവായി ചെയ്യുന്നത് ശരീരം എപ്പോഴും ഫിറ്റായി നിലനിർത്താൻ സഹായിക്കുന്നതായി യാസ്മിൻ പറഞ്ഞു.

 

 

 

By admin