തിരുവനന്തപുരം: സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍ക്കായുള്ള നൂതന ടെക്നോളജി സൊല്യൂഷന്‍സ് ലഭ്യമാക്കുന്നതില്‍ മുന്‍നിരക്കാരായ കായ്സെമി കണ്‍ട്രോള്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. 
ടെക്നോപാര്‍ക്ക് ഫെയ്സ് വണ്ണിലെ എസ്.ടി.പി.ഐ ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസ് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഉദ്ഘാടനം ചെയ്തു. 
എസ്.ടി.പി.ഐ ഡയറക്ടര്‍ ഗണേഷ് നായക്, ജിടെക് സെക്രട്ടറി ശ്രീകുമാര്‍ .വി, കെന്നഡീസ് ഐ.ക്യു സി.ഇ.ഒ ടോണി ജോസഫ്, കായ്സെമി മാനേജിങ്ങ് ഡയറക്ടര്‍ ജെഫ് ബോകര്‍, ഡയറക്ടര്‍മാരായ അനു ജോസഫ്, ഫഹദ് സലാം, ജസണ്‍ ഹോങ്ങ്, കായ്സെമിയുടെ സ്ട്രാറ്റജിക് പാര്‍ട്ണറായ കിംഗ്സ്റ്റണ്‍ ബോര്‍ഡ് ഡയറക്ടര്‍ റോങ്മിങ് ലിയു, എക്സിക്യൂട്ടീവ് അമാന്‍ഡ യിങ്, ടെക്നോപാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്പനികളിലെ സി.എക്.ഒമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തിലെ സാങ്കേതിക മേഖലയിലെ നവീകരണത്തില്‍ ടെക്നോപാര്‍ക്കിന്റെ പങ്കിന് കായ്സെമി കണ്‍ട്രോള്‍ സിസ്റ്റംസ് കരുത്ത് പകരുമെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. സെമികണ്ടക്ടര്‍ ഡൊമൈനില്‍ കായ്സെമിയുടെ പരിജ്ഞാനവും പരിചയവും കേരളത്തിലെ ഐ.ടി എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമികണ്ടക്ടര്‍ ഡൊമൈനില്‍ അത്യാധുനിക ടെക്നോളജികള്‍ അവതരിപ്പിക്കുന്നതിലുപരി കായ്സെമി കണ്‍ട്രോള്‍ സിസ്റ്റംസ് കേരളത്തിലെ വളര്‍ന്നുവരുന്ന ടെക്നോളജി എക്കോസിസ്റ്റത്തിന് കരുത്ത് പകരുകയും ചെയ്യുമെന്ന് കായ്സെമി കണ്‍്ട്രോള്‍ സിസ്റ്റംസ് എം.ഡി ജെഫ് ബോകര്‍ പറഞ്ഞു.
 ഔദ്യോഗികമായി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള യാത്രയില്‍ സെമികണ്ടക്ടര്‍ വ്യവസായത്തിലെ പ്രമുഖരായ കിംഗ്സ്റ്റണുമായി സഹകരിക്കുന്നത് അഭിമാനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *