. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും … **************
. ‘ JYOTHIRGAMAYA ‘. ്്്്്്്്്്്്്്്്. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 വൃശ്ചികം 12ചിത്തിര/ ദ്വാദശി2024 നവംബർ 27, ബുധൻ
ഇന്ന്;
* സ്പെയിൻ : അദ്ധ്യാപക ദിനം !* യു കെ : ലങ്കാഷയർ ദിനം !* ഈലം( ശ്രീലങ്ക) : മാവീരർ ദിനം !* റഷ്യ: നേവൽ ഇൻഫന്ററി ഡേ!* യു.എസ്.എ ;*പിന്നുകളുടെയും സൂചികളുടെയും ദിനം ! [Pins And Needles Day ; ]
*ലങ്കാഷെയർ ഡേ ![ ചരിത്രപ്രാധാന്യമുള്ള ലങ്കാഷെയറിനെ അറിയാൻ ഒരു ദിവസം.]
* ദേശീയ ബവേറിയൻ ക്രീം പൈ ദിനം ! [National Bavarian Cream Pie Day ; ഒരു മധുര പലഹമാണ് ബവേറിയൻ ക്രീം പൈ. പാൽ, മുട്ട, പഞ്ചസാര, ജെലാറ്റിൻ, ക്രീം എന്നിവയുടെ മനോഹരമായ മിശ്രിതം ബവേറിയൻ ക്രീമിൻ്റെ ഉത്ഭവം പതിനേഴാം നൂറ്റാണ്ടിലാണ്, ബവേറിയയിലെ വിറ്റെൽസ്ബാക്ക് രാജകുമാരന്മാർക്ക് വേണ്ടി ഫ്രഞ്ച് പാചകക്കാരാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു ]
*ഡ്രിങ്ക്‌സ് ഗിവിംഗ്![താങ്ക്സ് ഗിവിംഗിന് മുമ്പുള്ള വൈകുന്നേരം വീട്ടിലേക്ക് പോകുന്നത് ഒരു അമേരിക്കൻ പാരമ്പര്യമാണിത്. മാർത്ത അമ്മായിയോടും അവളുടെ മത്തങ്ങാ പൈയോടും ഒപ്പം വാരാന്ത്യം ചെലവഴിക്കാനുള്ള തയ്യാറെടുപ്പിനായി, തലേദിവസം രാത്രി പലപ്പോഴും ഒരു ബാറിൽ ചിലവഴിക്കുന്നു, നഗരത്തിന് പുറത്തുള്ള പഴയ സുഹൃത്തുക്കളുമായി ഒത്തുചേരുന്നു. ചില നഗരങ്ങളിൽ, സെൻ്റ് പാട്രിക്‌സ് ഡേ അല്ലെങ്കിൽ പുതുവത്സര രാവ് എന്നതിനേക്കാളും മദ്യപാനത്തിന് കൂടുതൽ പ്രചാരമുള്ള ദിവസമാണ് ഡ്രിങ്ക്‌സ് ഗിവിംഗ്!]
*നാഷണൽ ക്രാഫ്റ്റ് ജെർക്കി ദിനം ![ National Craft Jerky Day ; നിങ്ങൾക്കിഷ്ടപ്പെട്ട മാംസം നേർത്ത സ്ട്രിപ്പുകളായി മുറിക്കുക, മേപ്പിൾ സിറപ്പ് അല്ലെങ്കിൽ സോയ സോസ് പോലെയുള്ള വ്യത്യസ്ത രുചികൾ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് വീട്ടിൽ തന്നെ ഇത് ഉണ്ടാക്കുവാൻ ഒരു ദിനം ]
* ആമയെ ദത്തെടുക്കൽ ദിനം ![* Turtle Adoption Day; 2011-ൽ ഇന്നേ ദിവസം, ആമകളെ ദത്തെടുക്കുന്നതിനെ കുറിച്ച് ക്രിസ്റ്റീൻ ഷാ എന്ന ഒരു സ്ത്രീ ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടതോടെയാണ് ടർട്ടിൽ അഡോപ്ഷൻ ഡേയ്ക്ക് തുടക്കമിട്ടത്. അതിനുശേഷം, ലോകമെമ്പാടുമുള്ള ആമ പ്രേമികൾ ഇത് ആഘോഷിച്ചു വന്നു.]
*നാഷണൽ ടൈ വൺ ഓൺ ഡേ ! [ പാചകം ചെയ്യുമ്പോൾ ധരിയ്ക്കുന്ന ഏപ്രണുകൾക്കും ഒരു ദിവസം. . ]
*ദേശീയ ജൂക്ക്ബോക്സ് ദിനം ![ജൂക്ക്ബോക്സുകൾ എല്ലായ്പ്പോഴും ഒരു അമേരിക്കൻ വിനോദമാണ്. ജ്യൂക്ക്ബോക്സുകളെ കുറിച്ച് ഓർക്കാൻ ഒരു ദിനം.]
. ഇന്നത്തെ മൊഴിമുത്ത്. **********”ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.’ [ – തിരുവള്ളുവർ ]. **********ഇന്ന് ജന്മദിനമാചരിയ്ക്കുന്ന പ്രമുഖരിൽ ചിലർ******സി.പി.ഐ.എം. നേതാവും, സി.പി.ഐ. എം. മുൻകണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ നിയമസഭാ സാമാജികനുമായ പി. ജയരാജന്റെയും (1952),
ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും ഇയ്യോബിന്റെ പുസ്തകം, വര്‍ഷം, കളി, ചിറകൊടിഞ്ഞ കിനാവുകള്‍, 10 കല്‍പനകള്‍, കാറ്റ്, മാഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷെബിൻ ബെൻസണിന്റേയും (1995),
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിടുകയും പീന്നിട് റേസ്,ബാവൂട്ടിയുടെ നാമത്തില്‍, അഞ്ച് സുന്ദരികള്‍,ഗ്രേറ്റ് ഫാദർ, എന്നൈ അറിന്താല്‍ (തമിഴ്) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബേബി അനിഖയുടേയും,
ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെ അംഗമായ സുരേഷ് റെയ്‌നയുടേയും (1986),
യുക്രൈനിൽ നിന്നുള്ള ഒരു വ്യവസായിയും രാഷ്ട്രീയ പ്രവർത്തകയും ആദ്യത്തെ വനിത പ്രധാനമന്ത്രിയുമായ യൂലിയാ വൊളോഡിമിറിവ്ന റ്റിമോഷെങ്കൊയുടെയും (1960),
നിയർ ഡാർക്ക്, പോയന്റ് ബ്രേക്ക്, ദ ഹർട്ട് ലോക്കർ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത കാതറീൻ ബിഗലോയുടെയും (1951)ജന്മദിനം !
സ്മരണാഞ്ജലി !!!്്്്്്്്്്്്
വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാട് (അച്ഛൻ) മ. (1817-1890),എം എന്‍ ഗോവിന്ദന്‍നായർ മ. (1910-1984)പി.എ മുഹമ്മദ് കോയ മ.(1922-1990)ഐരാവതം മഹാദേവൻ മ'( 1930 – 2018 )ഉസ്താദ് സുൽത്താൻ ഖാൻ മ.(1940-2011)വിശ്വനാഥ് പ്രതാപ് സിംഗ് മ. (1931-2008)പി.ഡി. ജെയിംസ് മ. (1920 – 2014)യൂജീൻ ഒനീൽ മ. (1888-1953)ഫിൽ ഹ്യൂസ് മ. (1988-2014)അലക്സാണ്ടർ ഡ്യൂമാസ് മ. (1802-1860)
സാമാന്യ ജനങ്ങളെ കവിതയോടടുപ്പിച്ച കവിതാ രീതിയായ വെണ്മണി പ്രസ്ഥാനം തുടങ്ങിയ വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാട്(അച്ഛൻ) (1817 -1890,നവംബർ 27),
വൈദ്യുതി പദ്ധതിയുടെയും ഉപജ്ഞതാവും, കൃഷിമന്ത്രി എന്ന നിലയില്‍ കാര്‍ഷിക മേഖലയ്ക്ക് ജനപങ്കാളിത്തത്തോടെയുള്ള ചൈതന്യാത്മകമായ മുന്നേറ്റം നൽകുകയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രത്തില്‍ സ്ഥാനം നേടിത്തരുകയും ചെയ്ത എം എന്‍ ഗോവിന്ദന്‍നായർ ( ഡിസംബർ 10,1910 – നവംബർ 27 , 1984),
അറബിക്കല്യാണത്തിന്റെ സാമൂഹികാഘാതങ്ങളും, അത് വ്യക്തികളില്‍ സൃഷ്ടിച്ച വൈകാരിക സംഘര്‍ഷങ്ങളും ചിത്രീകരിക്കുന്ന സുറുമയിട്ട കണ്ണുകള്‍’ എഴുതിയ പ്രശസ്തനോവലിസ്റ്റും പത്രപ്രവർത്തകനും സ്പോർട്സ് കമന്റേറ്ററുമായിരുന്ന പി എ മുഹമ്മദ് കോയ (1922 ഓഗസ്റ്റ് 15 – നവംബർ 27, 1990),
വിഖ്യാത ശിലാലിഖിത-പുരാവസ്തുശാസ്ത്ര ഗവേഷക പണ്ഡിതനാണ് ഐരാവതം മഹാദേവൻ(2 ഒക്ടോബർ 1930 – 27 നവംബർ 2018 )
ഉസ്താദ് സാക്കിർ ഹുസൈൻ, ബിൽ ലാസ്‌വെൽ എന്നിവരോടൊപ്പം തബല ബീറ്റ് സയൻസ് എന്ന ഫ്യൂഷൻ സംഘത്തിലെ അംഗവും സാരംഗിയിലും ഹിന്ദുസ്ഥാനി വായ്പാട്ടിലും മികച്ചുനിന്നിരുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനായിരുന്ന ഉസ്താദ് സുൽത്താൻ ഖാൻ (1940-27 നവംബർ 2011),
സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയും, പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുകയും ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തുകയും ചെയ്ത വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വി. പി. സിംഗ് (ജൂൺ 25, 1931 – നവംബർ 27 2008),
സെന്റിഗ്രേഡ് താപനില സ്കെയിൽ നിർദ്ദേശിക്കുകയും, പിന്നീട് സെൽഷ്യസ് എന്ന് അറിയപ്പെടുകയും ചെയ്ത ഒരു സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നആൻഡേഴ്സ് സെൽഷ്യസിനെയും ( 27 നവംബർ 1701 – 25 ഏപ്രിൽ 1744)കവർ ഹേർ ഫേസ്, ദ ചിൽഡ്രൻ ഓഫ് മെൻ, ദ മർഡർ റൂം തുടങ്ങിയ കുറ്റാന്വേഷണ നോവലുകളുടെ രചനയിലൂടെ പ്രശസ്തയായ പി.ഡി. ജെയിംസ് എന്ന പേരിലെഴുതിയ ഫില്ലിസ് ഡൊറോത്തി ജെയിംസ്(3 ഓഗസ്റ്റ് 1920 – 27 നവംബർ 2014),
ശുഭസ്വപ്നങ്ങൾ കാണാൻ ശ്രമിച്ച് പരാജിതരായി നിരാശയിൽ മുങ്ങിപ്പോകുന്ന സാധാരണക്കാരെ പറ്റി കഥ യെഴുതുകയും രണ്ടു തവണ പുലിസ്റ്റർ പുരസ്കാരവും നോബൽ പ്രൈസും ലഭിച്ച അമേരിക്കൻ നാടകകൃത്തായ യൂജീൻ ഒനീൽ ( 1888 ഒക്ടോബർ – 1953 നവംബർ 27),
ഓസ്‌ട്രേലിയൻ ടെസ്റ്റ് , ഏകദിന ഇന്റർനാഷണൽ (ODI) ക്രിക്കറ്റ് കളിക്കാരനായിരുന്ന ഫിലിപ്പ് ജോയൽ ഹ്യൂസ് എന്ന ഫിൽ ഹ്യൂസ്( 30 നവംബർ 1988 – 27 നവംബർ 2014),ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള ജ. (1864-1946)വടക്കുംകൂർ രാജരാജവർമ ജ. (1891-1970) പി.എം. ജോസഫ് ജ. (1909-1985)കെ പി എ സി അസീസ് ജ. (1934- 2003)ഹരിവംശ്റായ് ബച്ചൻ ജ. (1907-2003)ബ്രൂസ് ലീ ജ. (1940 -1973)അലക്സാണ്ടർ ദുബ്ചെക് ജ.(1921-1992)ആൻഡേഴ്സ് സെൽഷ്യസ് ജ. (1701-1744)റോബർട്ട് ലിവിംഗ്‌സ്റ്റൻ ജ. (1746-1813)ജി.വി മാവ് ലങ്കർ ജ. (1888-1956)
ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനും കവിയും ആയ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (നവംബർ 27, 1864-1946 മാർച്ച് 4),
മലയാളത്തിലും സംസ്കൃതത്തിലും മഹാകാവ്യങ്ങൾ, ഖണ്ഡ കാവ്യങ്ങൾ, വ്യാഖ്യാനങ്ങൾ, എന്നിവയെഴുതിയ മഹാകവി, ജീവചരിത്രകാരൻ, നിരൂപകൻ, ലേഖകൻ, വ്യാഖ്യാതാവ്, ഗവേഷകൻ, ശാസ്ത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന വടക്കുംകൂർ രാജരാജവർമ്മ( 1891 നവംബർ 27-1970 ഫെബ്രുവരി 27)
കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്ന പി.എം. ജോസഫ് (27 നവംബർ1909- ജനുവരി 1, 1985),
കേരളാ പോലീസ് വകുപ്പിലെ ഡി.വൈ.എസ്.പി. ആയിരുന്ന, നാടക നടനും, ചലച്ചിത്രരംഗത്ത് ഒരു സഹനടനും ആയിരുന്ന കെ.പി.എ. സി. അസീസ് (1934 നവംബർ 27- ജൂലൈ 16, 2003),
ബോംബെ നിയമസഭാ സ്പീക്കർ(1946 – 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർഎന്നി പദവികൾ വഹി ച്ചിട്ടുളള ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്ന ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ എന്ന ജി.വി. മാവ്‌ലങ്കർ ( 27 നവംബർ 1888 – 27 ഫെബ്രുവരി 1956)
മധുശാല എന്ന കൃതിയുടെ കര്‍ത്താവും അമിതാഭ് ബച്ചന്റെ പിതാവും പ്രശസ്ത ഹിന്ദി കവിയും ആയിരുന്ന ഹരിവംശ്റായ് ബച്ചൻ(നവംബർ 27, 1907-ജനുവരി 18, 2003),
അമേരിക്കൻ അഭിഭാഷകനും രാഷ്ട്രീയക്കാരനും ന്യൂയോർക്കിൽ നിന്നുള്ള നയതന്ത്രജ്ഞനും ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക പിതാവും. 25 വർഷക്കാലം ന്യൂയോർക്ക് സംസ്ഥാന നിയമപരമായ ഉന്നത പദവി വഹിച്ചതിന് ശേഷം”ദി ചാൻസലർ” എന്നറിയപ്പെടുകയും, തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ജോൺ ആഡംസ്, റോജർ ഷെർമാൻ എന്നിവർക്കൊപ്പം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കിയ അഞ്ച് കമ്മിറ്റിയിലെ അംഗവുമായിരുന്ന റോബർട്ട് ലിവിംഗ്‌സ്റ്റൻ (നവംബർ 27, 1746- ഫെബ്രുവരി 26, 1813)
1968-69 കാലത്ത് പ്രാഗ് വസന്തം (Prague Spring) എന്നറിയപ്പെടുന്ന ഭരണ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് നേതാവും പരിഷ്കരണവാദിയുമായിരുന്ന അലക്സാണ്ടർ ദുബ്ചെക് ( 27 നവംബർ 1921 -7 നവംബർ 1992 ),
ചലച്ചിത്ര നടൻ, തത്വചിന്തകൻ എന്നീ നിലകളിൽ മാത്രമല്ല മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനായ ബ്രൂസ് ലീ (നവംബർ 27, 1940 – ജൂലൈ 20, 1973)
ചരിത്രത്തിൽ ഇന്ന്…1795 – പാർലമെൻറ് രൂപീകരണം സംബന്ധിച്ച് ബ്രിട്ടനിലെ എഡ്വർഡ് രാജാവിന്റെ പ്രഖ്യാപനം.
1835 – ഇഗ്ലണ്ടിൽ അവസാനമായി സ്വവർഗ്ഗഭോഗം എന്ന കുറ്റത്തിനു ജെയിംസ് പ്രാറ്റിനെയും, ജോൺ സ്മിത്തിനെയും തൂക്കി കൊന്നു.
1895 – നോബൽ സമ്മാനം സ്ഥാപിക്കുന്നത് സംബന്ധിച്ച് ആൽഫ്രഡ് നോബലിന്റെ പ്രഖ്യാപനം.
1943 – churchill- stalin- Roosevelt , ടെഹ്റാൻ മീറ്റിങ്ങ്
1945 – യുദ്ധകെടുതി അനുഭവിച്ച യൂറോപ്പിലേക്ക് ഭഷ്യസാധനങ്ങൾ അയക്കാൻ അമേരിക്കയിൽ CARE (Cooperative for American Remittances to Europe) എന്ന സംഘടന രൂപം കൊണ്ടു.
1965 – ബഹിരാകാശത്തേക്ക് പോകുന്ന മൂന്നാം രാഷ്ട്രമായി ഫ്രാൻസ് മാറി.
1970 – ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴ ( ഒരു മിനിട്ടിൽ 1.5 ഇഞ്ച്- 38.1 mm ) രേഖപ്പെടുത്തിയ ദിവസം ( Guadeloupe, Bassetere)
1991- യൂഗോസ്ലാവ്യയിൽ സമാധാന സേനയെ വിന്യസിക്കാൻ യു. എൻ. സുരക്ഷാ സമിതി തീരുമാനിച്ചു.
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya