ആലത്തൂര്‍: 7 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയോട് ഗൗരവതരമായ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 76 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. ആലത്തൂര്‍ മേലാര്‍ക്കോട് ചിറ്റിലഞ്ചേരി വട്ടോംപാടം നീലിച്ചിറയില്‍ കുഞ്ചുവിന്‍റെ മകന്‍ മണികണ്ഠൻ കെ (36) നെയാണ് ആലത്തൂർ പോക്സോ കോടതി ജഡ്ജ് സന്തോഷ്‌ കെ വേണു ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 5 വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയുടെ 50% അതിജീവിതക്ക് നൽകാനും ഉത്തരവായി.
കഴിഞ്ഞ ഫെബ്രവരി 14 നാണ് കേസ്സിനാസ്പദമായ സംഭവം. വൈകീട്ട് 07.00 മണിക്ക് വട്ടോംപ്പാടത്തുള്ള വീട്ടിൽ വെച്ചും, അതിനു മുമ്പുള്ള ഒരു ദിവസം മംഗലംഡാമിലുള്ള വീട്ടിൽ വെച്ചും ഗൗരവതരമായ  ലൈംഗികാതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം.
ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ്, ഇൻസ്‌പെക്ടർ ടിഎന്‍ ഉണ്ണികൃഷ്ണൻ 49 ദിവസം കൊണ്ട് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. എസ്ഐ താജ്ദ്ദീൻ, എഎസ്ഐ വത്സൻ, സിപിഒ ലതിക എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.
പ്രോസീക്യൂഷനു വേണ്ടി ടിഎസ് ബിന്ധു നായർ ഹാജരായി. പ്രോസീക്യൂഷൻ 19 സാക്ഷികളെ വിസ്‌തരിച്ച് 31രേഖകൾ സമർപ്പിച്ചു. സിപിഒ നിഷമോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *