ടെല്‍ അവീവ്: ഹിസ്ബുള്ള~ ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച് നെതന്യാഹു ആലോചനകള്‍ തുടരുന്നതായും സൂചനയുണ്ട്.അതേസമയം, ഇസ്രയേല്‍ ~ ഹിസ്ബുല്ല ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇസ്രയേലും ഹിസ്ബുല്ലയും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അന്തിമ കരാറിലേയ്ക്ക് അടുത്തിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഞായറാഴ്ച ഹിസ്ബുല്ല 250~ലധികം റോക്കറ്റുകളും ഡ്രോണുകളും വടക്കന്‍ ~ മധ്യ ഇസ്രയേലിലേയ്ക്ക് പ്രയോഗിച്ചിരുന്നു. ഈ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവരം. തുടര്‍ച്ചയായ വ്യോമാക്രമണത്തിലൂടെ ബെയ്റൂട്ടിലെ ഹിസ്ബുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed