സുരേന്ദ്രന്‍, മുരളീധരന്‍, രഘുനാഥ്- ബിജെപിയിലെ കുറുവാ സംഘമെന്ന് പോസ്റ്റര്‍; ‘പുറത്താക്കി ബിജെപിയെ രക്ഷിക്കൂ’
കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ. കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർക്കെതിരെയാണ് പോസ്റ്റർ. ഇവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8