കോട്ടയം: ലാപ്‌ടോപ്പ് വിപണന രംഗത്തും സര്‍വീസ് രംഗത്തും ഇന്ത്യയിലെ തന്നെ പ്രമുഖ ഡീലറായ ഓക്‌സിജന്‍ ലെനോവോ ലാപ്‌ടോപ്പ് വില്‍പ്പന വളര്‍ച്ചാ നിരക്കില്‍ ഒന്നാം സ്ഥാനത്ത്. വില്‍പ്പനയില്‍ 84 ശതമാനം വളര്‍ച്ചയാണ് ഓക്‌സിജന്‍ നേട്ടം കൈവരിച്ചത്.
ലെനോവോ ലാപ്‌ടോപ്പ് വില്‍പ്പന വളര്‍ച്ചാ നിരക്കില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ഓക്‌സിജനുള്ള പുരസ്‌കാരം ലെനോവോ ഏഷ്യാ പസഫിക് പ്രസിഡന്റ് അമര്‍ ബാബു, ലെനോവോ ഇന്ത്യ എം.ഡി ശൈലേന്ദ്ര കട്ട്യാല്‍ എന്നിവര്‍ ചേര്‍ന്ന് ഓക്‌സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസിനു സമ്മാനിച്ചു. ഓക്‌സിജന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ് ചടങ്ങില്‍ പങ്കെടുത്തു.
ഓക്‌സിജന്‍ ഒരുക്കിയ ഓണം മെഗാ സെയിലും കേരളത്തിലെ ഏറ്റവും വലിയ ലാപ്‌ടോപ്പ് ക്യാമ്പയിനായ മെഗാ ലാപ്‌ടോപ്പ് സെയിലുകളുമാണ് ഓക്‌സിജനെ പുതിയ നേട്ടത്തിലേക്ക് എത്തിച്ചത്.
മെഗാ ലാപ്‌ടോപ്പു ക്യാമ്പയിലിന്റെ ഭാഗമായി പര്‍ച്ചേസ് ചെയ്യുന്ന ലെനോവോ ലാപ്‌ടോപ്പുകള്‍ക്ക് ഫിസിക്കല്‍ ഡാമേജ് സംഭവിച്ചാല്‍ ഒരു വര്‍ഷത്തേക്കു സൗജന്യമായി സര്‍വീസ് ഗ്യാരണ്ടിയില്‍ ശരിയാക്കി നല്‍കുന്നതുള്‍പ്പടെ മികിച്ച സേവനങ്ങളും ഓക്ജിന്‍ വാഗ്ദാനം ചെയ്തിരുന്നു.
ഇതോടൊപ്പം ലാപ്‌ടോപ്പുകള്‍ക്കു മറ്റെവിടെയും ലഭിക്കുന്നതിനേക്കള്‍ വിലക്കുറവും മികച്ച ഓഫറുകളും ഇക്കാലായളവില്‍ ഓക്‌സിജന്‍ ഒരുക്കി. സെയില്‍ കാമ്പയിന്റെ ഭാമായി പഴയ ലാപ്‌ടോപ്പുകള്‍ കൊണ്ടുവന്ന് 15000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസില്‍ പുതിയ ലാപ്‌ടോപ്പുകള്‍ വാങ്ങുവാനുള്ള സജ്ജീകരണവും എല്ലാ ഷോറൂമുകളിലും ഓക്ജസിന്‍ ഒരുക്കിയിരുന്നു.
ഇതോടൊപ്പം ലാപ്‌ടോപ്പുകളുടെ വില്‍പ്പനാന്തര സേവനം ഓക്‌സിജന്റെ പ്രത്യേകതയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലാപ്‌ടോപ്പ് വില്‍പ്പനയില്‍ കേരളത്തില്‍ നമ്പര്‍ വണ്‍ എന്ന നേട്ടത്തിലേക്ക് എത്താന്‍ ഓക്‌സിജനു സാധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *