റിയാദ്: വമ്പിച്ച ഓഫറുകള്‍ നല്‍കാമെന്ന് സോഷ്യല്‍ മീഡിയ വഴി ഓഫറുകള്‍ നല്‍കി ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചും ചെറുതും വലുതുമായ ഒട്ടനവധി മോഹന വാഗ്ദാനങ്ങളുമായി ജനങ്ങളെ കൗളിപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ജിസിസി രാജ്യങ്ങളില്‍ സജീവം.
ബാങ്കുകളില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും എ ടി എം കൗണ്ടറുകളില്‍ സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നവരെയും നോക്കിവെയ്ക്കുകയും കുരുക്കില്‍ ആക്കുകയുമാണ് ചെയ്യുന്നത്.
ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയായവരും മലയാളികളാണ്. മൊബൈല്‍ നമ്പറില്‍ മെസ്സേജുകള്‍ അയച്ചു സൗദിയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് കമ്പനികളില്‍ നിന്നു വലിയ സമ്മാനങ്ങള്‍ അടിച്ചു എന്നും മെസ്സേജുകള്‍ അയച്ചു പണം തട്ടുന്ന സംഘവും നിലവിലുണ്ട്.