‘ഭാര്യയെ അമ്പരപ്പിച്ച് 100 മില്ല്യണ്‍’: തെന്നിന്ത്യയില്‍ നിന്ന് ആദ്യമായി ആ നേട്ടം കൈവരിച്ച് ശിവകാര്‍ത്തികേയന്‍

ചെന്നൈ: നടൻ ശിവകാർത്തികേയൻ തന്‍റെ ഭാര്യ ആരതിക്ക് ജന്മദിനാശംസകൾ നേർന്ന് മനോഹരമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ നവംബര്‍ 14നാണ്. വീഡിയോയിൽ, തന്‍റെ ഏറ്റവും പുതിയ ചിത്രമായ അമരനിലെ മേജർ മുകുന്ദായി ഭാര്യയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ശരിക്കും അവരെ അമ്പരപ്പിക്കുകയാണ് ശിവകാര്‍ത്തികേയന്‍ . ഹൃദയസ്പർശിയായ വീഡിയോ പോസ്റ്റ് ചെയ്തത് മുതല്‍ വൈറലായിരുന്നു. 

ശിവകാർത്തികേയൻ പട്ടാള യൂണിഫോം ധരിച്ച് ക്ലീൻ ഷേവ് ചെയ്ത ലുക്കിലാണ് വീഡിയോ കാണിക്കുന്നത്. അടുക്കളയിൽ നില്‍ക്കുന്ന ആരതിയുടെ പുറകിൽ രഹസ്യമായി വന്ന് നില്‍ക്കുന്നു ശിവ. തിരിഞ്ഞുനോക്കുമ്പോള്‍ ആരാതി ആശ്ചര്യപ്പെടുന്നത് കാണാം. പിന്നിട് അവനെ നോക്കി അവൾ പുഞ്ചിരിച്ചു, അവൻ ചിരിക്കുമ്പോൾ അവന്‍ അവളെ ചേർത്തുപിടിക്കുന്നു.

എന്നാല്‍ 12 ദിവസത്തിന് ശേഷം ഈ വീഡിയോ വന്‍ വൈറലായിരിക്കുകയാണ്. പുതിയ റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഈ വീഡിയോ. ഒറിജിനല്‍ കണ്ടന്‍റിന് അതിവേഗത്തിൽ 100 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യൻ നടനാണ് ശിവകാർത്തികേയൻ ഈ വീഡിയോയിലൂടെ മാറിയെന്നാണ് വിവരം. 

അതേ സമയം റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം അമരൻ. രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്ത അമരൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്. മുന്നൂറ്‌ കോടിക്ക് മുകളിൽ കളക്ട് ചെയ്ത ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് കളക്ഷൻ കൂടിയാണിത്. 

2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം. ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. 

300 കോടിയുടെ തീയറ്റര്‍ നേട്ടം; പക്ഷെ ‘അമരന്’ ഒടിടി റിലീസ് ഇളവ് ഇല്ല, പടം എത്തുക ഈ ഡേറ്റിന്!

ജി വി പ്രകാശിന്‍റെ സംഗീതം; ‘അമരന്‍’ വീഡിയോ സോംഗ് എത്തി

By admin