റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ റിയാദ് 2025 കലണ്ടര്‍ പ്രകാശനം നടത്തി. പരിപാടിയില്‍ റോയല്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ മുഹഹ്‌മദ് മഈന്‍ അല്‍ മൊത്തയിരി ബെസ്റ്റ് വേ പ്രസിഡന്റ് നിഹാസ് പാനൂരിന് കലണ്ടര്‍ കൈമാറി.
സെക്രട്ടറി ജിജോ കണ്ണൂര്‍ സ്വാഗതവും പറഞ്ഞു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷാനവാസ് വെമ്പിളി, ഷാഫി പള്ളിക്കല്‍, ഫറുഖ് കൊട്ടുകാട്, കുത്തുസ് അഹമ്മദ്, റയീസ് കണ്ണൂര്‍, കണ്ണന്‍ കോട്ടയം, ഷറഫുദ്ദീന്‍ പൊന്നാനി എന്നിവര്‍ പങ്കെടുത്തു.
റോയല്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ മുഹമ്മദ് മഈന്‍ അല്‍ മൊത്തയിരി, സമദ് റോയല്‍ അബാസ് എന്നിവര്‍ അശംസകള്‍ അറിയിച്ചു.