ഷാർജ: നൂറുകണക്കിന് സന്ദർശകരുമായി ആസ്റ്റർ ആശുപത്രിയുമായി  സഹകരിച്ച് ഷാർജ കെഎംസിസി തൃശൂർ ജില്ലാ വനിതാ വിഭാഗം സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു .
യു എ ഇ നാഷണ ഡേ യുമായി ബന്ധപെട്ടു ഷാർജ കെഎംസിസി തൃശൂർ ജില്ല വനിതാ വിഭാഗം ഒരുക്കിയ  മെഗാ ഹെൽത്ത് ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഡോ.അസ്ലം സലീം ഡോ ആയിഷ സലാം , സിറാജ് മുസ്തഫ എന്നിവർ മുഖ്യാതിഥികളായിരുന്നു .
തൃശൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കാദർ ചക്കാനത്ത് ഉദ്ഘാടനം ചെയ്തു. “വലിയ ജനക്കൂട്ടം ഉണ്ടായിരുന്നിട്ടും, എല്ലാ പരിശോധനകളും കൺസൾട്ടേഷനുകളും ക്‌ളാസുകളും  ഇവിടെ ചിട്ടയായ രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നത് സന്ദർശകർക്ക് സൗകര്യമൊരുക്കുന്നതിൽ ആസ്റ്റർ ഗ്രൂപ്പിനെ പ്രത്യേകം പ്രശംസിക്കുന്നു ,” അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഡോ.അയ്ഷ സലാം ആസ്‌റ്റർ ഹോസ്പിറ്റൽ, ബ്രസ്റ്റ് ക്യാൻസർ അവർനെസ്സ് ക്ലസ്സെടുത്തു സംസാരിച്ചു . സ്വയം പരിശോധന തുടരാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നേരത്തെ രോഗത്തെ  കണ്ടെത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം.
നേരത്തെയുള്ള കണ്ടെത്തൽ മെച്ചപ്പെട്ട ചികിത്സാ ഓപ്ഷനുകൾക്കുള്ള അവസരം നൽകുന്നു ,  കുടുംബങ്ങളും പ്രായഭേദമന്യേ ആളുകളും ക്യാമ്പിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ നടന്ന പരിപാടിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനും ബ്ലഡ് ഷുഗർ / കൊളസ്‌ട്രോൾ  / ബി എം ഐ ചെക്കപ്പുകളും ഉൾപ്പെടെ സൗജന്യ ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്തു.
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും കൺസൾട്ടൻ്റുമാരുടെയും നഴ്സുമാരുടെയും സന്നദ്ധപ്രവർത്തകരുടെയും ഒരു സംഘം വിവിധ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലുടനീളം സൗജന്യ കൺസൾട്ടേഷനുകളും ചെക്കപ്പുകളും നടത്തി.
മാത്രമല്ല, പൂർണ്ണമായും സൗജന്യമായി വാഗ്ദാനം ചെയ്തു. ഡയഗ്നോസ്റ്റിക് പരിശോധനകൾ ആവശ്യമുള്ള രോഗികളെ പരിശോധിച്ച് അവരുടെ ഫലങ്ങൾ ഉടൻ തന്നെ നൽകി.
സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട്  ഷീജ അബ്ദുൾ കാദർ, സെക്രട്ടറി ഷജീല അബ്ദുൾ വഹാബ് എന്നിവർ വനിതാ വിഭാഗത്തിൽ നിന്നുള്ള ഈ പരിപാടിയുടെ കൺവീനർമാരായിരുന്നു.
മുഹമ്മദ് ഫഹീം ഖിറാഅത്തു നിർവഹിച്ചു തുടങ്ങിയ യോഗത്തിനു ജില്ലാ പ്രസിഡണ്ട്  സജ്‌ന ഉമ്മർ  അധ്യ്ക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് ത്വയ്യിബ് ചേറ്റുബ, ട്രഷറർ , മുഹ്സിൻ, എൽതോ ആസ്റ്റർ ഹോസ്പിറ്റൽ തുടങ്ങിയവർ  ആശംസകൾ നേർന്നു സംസാരിച്ചു.
ആസ്റ്റർ ഹോസ്പിറ്റലിനുള്ള ആദരം വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ് ഡോ ആയിഷ സലാമിന് കൈമാറി.   സെക്രട്ടറി ഹസീന റഫീഖ് സ്വാഗതവും ട്രഷറർ ഷംന നിസാം നന്ദിയും രേഖപ്പെടുത്തി.
പരിപാടിയുടെ  അവസാനം  തൃശൂർ  വനിതാ വിങ്ങിന്റെ  വാർഷികവും  കേക്ക്  കട്ട് ചെയ്തു  മധുരം നൽകി ആഘോഷിച്ചു.
സജിനാ ത്വയ്യിബ് , റുക്‌സാന നൗഷാദ് , സബീന ,ഷെറീന നജു ,ബാൽകെഎസ് ഫെമി ,ഫസീല കദർമോൻ ,റജീന സമീർ , സഹല നാദിർഷ എന്നിവർ നേതൃത്വം നൽകി

By admin

Leave a Reply

Your email address will not be published. Required fields are marked *