തമിഴ്നാട്ടിലും പോലീസ് പരിശോധന; സംവിധായകൻ രാം ഗോപാൽ വർമയെ കണ്ടെത്താൻ ആന്ധ്ര പൊലീസിൻ്റെ ശ്രമം

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ വർമ്മ ഹാജരായില്ല. ഇതേ തുടർന്നാണ് സംവിധായകനായി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇന്നലെ ഹൈദരാബാദിലെ വീട്ടിൽ പോലീസ് നേരിട്ട് എത്തിയിരുന്നു. തമിഴ്നാട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

By admin