ഹൈദരാബാദ്: ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വീണ്ടും തുടക്കമിട്ട് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍സി പ്രസിഡന്റുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി.
ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവിഎമ്മുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് രാജ്യത്തുടനീളമുള്ള വ്യാപകമായ ആശങ്ക അവയുടെ സത്യാവസ്ഥയെ ചോദ്യം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള ഭൂരിഭാഗം രാജ്യങ്ങളും നടപ്പിലാക്കുന്ന ബാലറ്റ് പേപ്പറുകളിലേക്ക് നമ്മള്‍ എന്തുകൊണ്ട് മടങ്ങുന്നില്ല? ജനാധിപത്യം നിലനില്‍ക്കുക മാത്രമല്ല പ്രത്യക്ഷമായി അഭിവൃദ്ധി പ്രാപിക്കുകയും വേണം. അദ്ദേഹം എക്‌സില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ചില ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ വിമര്‍ശനത്തിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചു,
2019 ലെ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സി ആ സമയത്ത് എതിര്‍പ്പൊന്നും ഉന്നയിക്കാതെ അതേ ഇവിഎമ്മുകള്‍ ഉപയോഗിച്ചാണ് വിജയിച്ചതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.