ഒരു കുഞ്ഞു റോബോട്ട് മറ്റ് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടു പോവുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഷാങ്ഹായിലെ ഒരു റോബോട്ട് കമ്പനിയിലാണ് വിചിത്രമായ ഈ സംഭവം. ഹാങ്ചൗവിലെ കമ്പനി നിര്‍മിച്ച നിര്‍മിതബുദ്ധി അധിഷ്ഠിത കുഞ്ഞന്‍ റോബോട്ട് എര്‍ബായ് ആണ് വലിയ റോബോട്ടുകളെ കടത്തിക്കൊണ്ടുപോയത്.റോബോട്ടുകള്‍ പരസ്പരം സംസാരിക്കുന്നതിന്‍റേയും തുടര്‍ന്ന് വലിയ റോബോട്ടുകളെ കൂട്ടിക്കൊണ്ടുപോവുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലിയ റോബോട്ടുകള്‍ക്ക് അടുത്തെത്തിയ എര്‍ബായ് അവരോട് നിങ്ങള്‍ ഓവര്‍ ടൈം ജോലി ചെയ്യുകയാണോയെന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് ഓഫ് ലഭിക്കാറില്ലെന്നായിരുന്നു മറുപടി, അപ്പോള്‍ നിങ്ങള്‍ വീട്ടില്‍ പോവാറില്ലെ എന്ന ചോദ്യത്തിന് അതിന് ഞങ്ങള്‍ക്ക് വീടില്ലെന്ന് മറുപടി. എങ്കില്‍ എന്‍റെ കൂടെ പോരൂ എന്ന് പറഞ്ഞാണ് എര്‍ബായ് മറ്റ് റോബോട്ടുകളെ കൊണ്ടുപോവുന്നത്.രണ്ട് വ്യത്യസ്ത കമ്പനികളുടേതാണ് റോബോട്ടുകള്‍. ഇത് വ്യാജ വീഡിയോ അല്ലെന്ന് കമ്പനികള്‍ സ്ഥിരീകരിച്ചു. ഇത് തങ്ങളുടെ പരീക്ഷണത്തിന്‍റെ ഭാഗമായി നടന്നതാണെന്നും കമ്പനികള്‍ പറയുന്നു. വീഡിയോയ്ക്കു പിന്നാലെ നിരവധി ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ വലിയ റോബോട്ടുകളുടെ ഓപ്പറേറ്റിങ് സിസ്ററത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന് കമ്പനി വിശദീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *