നെയ്യശ്ശേരി: നവംബര്‍ ഇരുപതിന് മധ്യവയസ്‌കനായ കര്‍ഷക തൊഴിലാളിയെ രാത്രിയുടെ മറവില്‍ നെയ്‌ശ്ശേരി ചീങ്കലില്‍ അകാരണമായി മര്‍ദ്ദിക്കുകയും പണവും ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അപഹരിക്കുകയും ചെയ്ത കേസില്‍ നാളിതുവരെയായിട്ടും പോലീസ് നടപടി നിഷ്‌ക്രിയമായതില്‍  കോണ്‍ഗ്രസ് നെയ്യശ്ശേരി വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. 
ജെയിംസ് എംപി യെ ഇരുട്ടിന്റെ മറവില്‍ അകാരണമായി മര്‍ദ്ദിക്കുകയും പണവും ഫോണും അപഹരിക്കുകയും ചെയ്തതിന് കൊലപാതക ശ്രമത്തിന് വരെ  കേസെടുക്കേണ്ട പോലീസ് ഉരുണ്ടു കളിക്കുകയാണെന്നും അപഹരിച്ച പണം നല്‍കാതെ ഫോണ്‍ തന്നെ തിരികെ ഏല്‍പ്പിച്ച് കേസ് ദുര്‍ബലമാക്കാനുള്ള പോലീസിന്റെ നടപടി പ്രതിയുടെ സഹോദരനായ പോലീസുകാരനെ പ്രീതിപ്പെടുത്താന്‍ ആണോ എന്ന് സംശയിക്കുന്നു.
ഫോണും പണവും നഷ്ടപ്പെട്ടു എന്നുള്ള പരാതിയില്‍ ഫോണ്‍ തിരികെ നല്‍കി പ്രതിയെ രക്ഷിക്കാനുള്ള നടപടിയില്‍ കോണ്‍ഗ്രസ് നെയ്യശ്ശേരി വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. വാര്‍ഡ് പ്രസിഡണ്ട് ഷിബു പുളിക്കല്‍ ,തോമസ് കണ്ടത്തിന്‍കര, ജോര്‍ജി ജോസഫ് വട്ടക്കുന്നേല്‍ അവറാച്ചന്‍ വട്ടമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിക്കേറ്റു മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജെയിംസിന്റെ മൊഴി എടുക്കുവാന്‍ പോലിസ് കാലതാമസം വരുത്തിയിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന ചില പോലിസ് ഉദ്യോഗസ്ഥര്‍ കരിമണ്ണൂര്‍ സ്റ്റേഷനില്‍ ഉള്ളതായും ഇവരെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡീ.ജി.പി.ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed