ബോളിവുഡിലെ മുന്‍നിര താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, സൊനാക്ഷി സിന്‍ഹ തുടങ്ങി പലരേയും ലക്ഷ്യം വച്ചു കൊണ്ട് അധിക്ഷേപകരമായ ട്വീറ്റുകളും പ്രതികരണങ്ങളും നടത്തിയിട്ടുണ്ട് കെആര്‍കെ. അത്തരത്തില്‍ ഒരിക്കല്‍ നടി ബിപാഷ ബസുവിനെതിരെ നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായി മാറിയിരുന്നു.2012 ലായിരുന്നു സംഭവം. ട്വിറ്ററില്‍ പപ്പായ പഴത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ”ബിപാഷ എന്ന പാട്ടിലെ ബിപാഷയുടെ അത്ര വലുപ്പമുണ്ട് ഇതിനെന്ന്” എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ബിപാഷയുടെ ഐറ്റം സോംഗിനെ കളിയാക്കുകയായിരുന്നു കെആര്‍കെയുടെ ഉദ്ദേശം. പിന്നാലെ താരത്തിന്റെ ഈ അശ്ലീല പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. വിവാദമായതോടെ മുമ്പ് ചെയ്തതു പോലെ കെആര്‍കെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.എന്നാല്‍ വിവാദം അവിടെ അവസാനിച്ചില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം കെആര്‍കെ വീണ്ടും ട്വീറ്റുമായെത്തി. ”ജോഡി ബ്രേക്കേഴ്സിലെ ബിപാഷ എന്ന പാട്ടില്‍ ബിപാഷ തന്റെ മാറിടം ഇളക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കും” എന്നായിരുന്നു ഇത്തവണ കെആര്‍കെയുടെ ട്വീറ്റ്. മുമ്പത്തേതില്‍ നിന്നും ഒരുപടി കൂടി കുടുതലായിരുന്നു ഇത്തവണത്തെ കെആര്‍കെയുടെ പ്രതികരണം. ഇതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു ബിപാഷ ചെയ്തത്.ഇന്ന് കെആര്‍കെയ്ക്ക് ചുട്ട മറുപടി നല്‍കിക്കൊണ്ട് സൊനാക്ഷി സിന്‍ഹ രംഗത്തെത്തി. ”പ്ലീസ് റേറ്റ് ദിസ്, കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ഥല നഷ്ടമുണ്ടാക്കുന്ന ആളും നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കപ്പെടേണ്ട ആളാണെന്ന് തോന്നുന്നുവെങ്കില്‍” എന്നായിരുന്നു കെആര്‍കെയ്ക്ക് സൊനാക്ഷി നല്‍കിയ മറുപടി. സൊനാക്ഷി സിന്‍ഹയ്ക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് അന്ന് രംഗത്തെത്തിയത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *