ഇന്ത്യക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണം തട്ടിയെടുത്തു; പാകിസ്ഥാനി യുവാവ് സൗദിയില്‍ പിടിയിൽ

റിയാദ്: ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പാകിസ്ഥാനി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അറിയിച്ചു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുന്നതായും റിയാദ് പൊലീസ് അറിയിച്ചു.

Read Also – കുവൈത്തില്‍ അഞ്ച് ദിവസത്തിനിടെ 568 പ്രവാസികളെ നാടുകടത്തി; കര്‍ശന പരിശോധന

By admin