ആര്‍ബിഐ ഗവര്‍ണര്‍ ആശുപത്രിയിൽ

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ആര്‍ബിഐ ഗവര്‍ണറെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ആർബിഐ വക്താവ് അറിയിച്ചു. ശക്തികാന്ത ദാസിന് ഉച്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ബിഐ വക്താവ് അറിയിച്ചു.

അസിഡിറ്റി പ്രശ്നത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ചെന്നൈ അപ്പോളാ ആശുപത്രി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

തൃശൂർ അപകടം; മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു, ഡ്രൈവറും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

ബിജെപി കൗണ്‍സിലര്‍മാരെ കണ്ട് ശ്രീകണ്ഠൻ പനിക്കേണ്ടെന്ന് ശിവരാജൻ; പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം

 

By admin