വരുൺ ധവാനൊപ്പം നിറഞ്ഞാടി കീർത്തി സുരേഷ്; ബേബി ജോൺ ക്രിസ്മസിനെത്തും
നടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ബേബി ജോൺ. വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രം ദളപതി വിജയ്‍യുടെ തെറിയുടെ റീമേക്ക് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രമോ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷിനെ വീഡിയോയിൽ കാണാം. നെത്തിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
c
എ കാലീസ്വരനാണ് ബേബി ജോണിന്റെ സംവിധാനം. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ ഉണ്ട്.