ബെര്‍ട്ട് കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്! ആ ചങ്കുറപ്പിന് കൈയ്യടി

ലണ്ടൻ: ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് ദുരിതം വിതയ്ക്കുകയാണ്. ഇതിനിടെ വൈറലാകുകയാണ് ഒരു വീഡിയോ. കൊടുങ്കാറ്റിനിടെ സൗദിയ എയര്‍ലൈന്‍ ലണ്ടനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന വീഡിയോയാണിത്. വീശിയടിക്കുന്ന കൊടുങ്കാറ്റിനിടയിലും ചങ്കുറപ്പോടെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ പൈലറ്റാണ് സോഷ്യൽ മീഡിയയില്‍ കയ്യടി നേടുന്നത്.

സൗദിയ എയര്‍ലൈന്‍റെ പൈലറ്റാണ് കൊടുങ്കാറ്റിലും വിമാനം അപകടങ്ങളില്ലാതെ നിലത്തിറക്കിയത്. ശക്തമായ കാറ്റില്‍ സൗദിയ വിമാനം വശങ്ങളിലേക്ക് നീങ്ങുന്നതും ഉലയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അതീവ മോശം കാലാവസ്ഥയിലും വിമാനം ലണ്ടന്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ദുഷ്കരമായ സാഹചര്യത്തിലും മനസ്സാന്നിധ്യം കൈവിടാതെ വിമാനം നിലത്തറിക്കിയ പൈലറ്റിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. അതേസമയം ബെര്‍ട്ട് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും ഉണ്ടായി. പല സ്ഥലങ്ങളും വെള്ളക്കെട്ടില്‍ മുങ്ങുകയും ചെയ്തു. അതീവ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് നിലവിലുള്ളത്. 

By admin