ബലാത്സംഗ കേസ്; 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ബാബുരാജിന് നിർദേശം, മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നlർദേശം നൽകി. ജൂനിയർ ആർടിസ്റ്റാണ് ബാബുരാജിനെതിരെ പരാതി നൽകിയത്.