പുതിയ ഥാർ വാങ്ങിയ സന്തോഷത്തിൽ ആകാശത്തേക്ക് വെടിവെച്ച് യുവാവ്; വീഡിയോ വൈറല്‍

പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്നത് എല്ലാവരെയും സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. വാഹനം സ്വന്തമാക്കിയതിന്‍റെ ചെറിയ ആഘോഷ പ്രകടനങ്ങള്‍ മിക്കവരും നടത്താറുണ്ട്. എന്നാൽ, മധ്യപ്രദേശിൽ നിന്നുള്ള ഒരാൾ കഴിഞ്ഞ ദിവസം നടത്തിയ ആഘോഷം അല്പം കടന്നുപോയി എന്ന് വേണം പറയാൻ. കാരണം മറ്റൊന്നുമല്ല പുതിയ മഹീന്ദ്ര ഥാർ വാങ്ങിയ സന്തോഷം ഇയാൾ സുഹൃത്തുക്കളുമായി ആഘോഷിച്ചത് യഥാർത്ഥ തോക്ക് ഉപയോഗിച്ച് ആകാശത്തിലേക്ക് വെടിയുതിർത്ത് കൊണ്ടായിരുന്നു എന്നത് തന്നെ. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ വ്യാപക വിമർശനമാണ് ഇയാൾക്കെതിരെ ഉയര്‍ന്നത്. നവംബർ 18 -നാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടത്. 

ഒരു മഹീന്ദ്ര ഷോറൂമിന് പുറത്ത് ചിത്രീകരിച്ച വൈറൽ ഫൂട്ടേജിൽ, ഒരാൾ വിപുലമായി അലങ്കരിച്ച തന്‍റെ  ബ്രാൻഡ്-ന്യൂ,  ഥാറിനുള്ളിൽ കൈയിൽ ഒരു തോക്കുമായി ഏതാനും സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങളാണ്  ഉള്ളത്. തുടർന്ന് കൈയിലുണ്ടായിരുന്ന തോക്ക് അയാൾ ആകാശത്തേക്ക് ഉയർത്തിപ്പിടിക്കുന്നു. പിന്നീട് തുടരെത്തുടരെ വെടിയുതിർക്കുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഇയാളുടെ പ്രവർത്തിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

നെഞ്ചുവേദന വന്നയാൾക്ക് സിപിആർ നല്‍കി ടിക്കറ്റ് ചെക്കർ; വീഡിയോ പങ്കുവച്ച് റെയിൽവേ, വിമർശിച്ച് സോഷ്യൽ മീഡിയ

‘വലിയ ചോളം വേണോ ചെറുത് വേണോ?’ അമ്മയോടൊപ്പം മഴയത്ത് ചോളം വിൽക്കുന്ന കുട്ടികളുടെ വീഡിയോ വൈറൽ

സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നുള്ള വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വീഡിയോ ഇതിനോടകം ഒരു ദശലക്ഷത്തിൽ അധികം ആളുകളാണ് കണ്ടത്.  ഇത് ആഘോഷമല്ലെന്നും തികഞ്ഞ അശ്രദ്ധയാണെന്നുമായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ഇത്തരം വിവേചനരഹിതമായ പ്രവർത്തികളാണ് വലിയ വിപത്തുകൾ ഉണ്ടാക്കി വയ്ക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു . അസ്വീകാര്യമായ ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കുന്നതിന് അധികാരികൾ നടപടിയെടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.

താഴേക്കിറങ്ങുന്ന എസ്കലേറ്ററിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന സ്ത്രീ; വീഡിയോ വൈറൽ

By admin