പത്തനംതിട്ടയിൽ ഭാര്യയെ ആക്രമിച്ച് രണ്ട് മക്കളുമായി കടന്ന് കളഞ്ഞ് ഭർത്താവ്
പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്. സംഭവശേഷം രണ്ട് മക്കളെയും കൂട്ടി ഭർത്താവ് വിപിൻ കടന്നുകളഞ്ഞു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം സ്വദേശി വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയിൽ വാകടയ്ക്ക് താമസിക്കുകയാണ്.
Also Read: കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചപ്പോൾ വടിവാൾ വീശി ഭീഷണി; സംഭവം കൊച്ചി ഗാന്ധിനഗറിലെ ഹോട്ടലിൽ