കോട്ടയം: ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച വാഹനം ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടു. ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്.
പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലിന്‌ന് പുളിക്കല്‍ കവലയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് നിഗമനം.