പാലക്കാട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യര്‍.
കെ. സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം. കെ. സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവച്ച് പുറത്തുപോകുകയാണ് വേണ്ടത്. രാജി സന്നദ്ധത അറിയിച്ച് എങ്ങനെ രാജിവയ്ക്കാതിരിക്കാമെന്നാണ് സുരേന്ദ്രന്‍ നോക്കുന്നത്. രാജിവയ്ക്കുകയാണ് വേണ്ടത്. സന്നദ്ധതയല്ല അറിയിക്കേണ്ടത്. രാജി സന്നദ്ധത പബ്ലിസിറ്റി സ്റ്റണ്ടാണ്.
രാജി സന്നദ്ധത അറിയിക്കുക എന്നത് ബി.ജെ.പിയില്‍ ഇല്ല. രാജിവയ്ക്കാനാണെങ്കില്‍ രാജിവച്ച ശേഷം അറിയിക്കുകയാണ് വേണ്ടതെന്നും സന്ദീപ് പറഞ്ഞു.