റിയാദ്: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോകളില്‍ ഒന്നായ റിയാദ് മെട്രോ ഈ മാസം 27 മുതല്‍ തുടക്കം കുറിക്കും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് സര്‍വ്വീസ് തുടങ്ങുന്നത്.
അബ്ദുള്ള രാജാവിന്റെ കാലത്ത് റിയാദ് മെട്രോ തുടങ്ങുന്നതിന്റെ ചര്‍ച്ച നടക്കുകയും സല്‍മാന്‍ രാജാവിന്റെ കാലത്ത് പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.
ലോകത്തില്‍ ഏറ്റവും വലിയ മെട്രോകളില്‍ ഒന്നാണ് റിയാദ് മെട്രോ. ഭൂമിക്കടിയില്‍ കൂടി ഓടുന്ന ദീര്‍ഘദൂര മെട്രോ ട്രെയിനുകള്‍ റിയാദ് മെട്രോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍, ബത്തഹ, റോദ, നസീം ഭാഗം, അസീസിയ ദാറുല്‍ മഖ്ദൂത് തുടങ്ങിയ ഭാഗത്തുകൂടി ദീര്‍ഘദൂര മെട്രോ കടന്നുപോകുന്നു.