പാലക്കാട്: പാലക്കാട് കണ്ടത് എസ്.ഡി.പി.ഐ. ജമാത്ത് ഇസ്ലാമി യു.ഡി.എഫ്. കൂട്ടുകെട്ടെന്ന് മന്ത്രി എം.ബി. രാജേഷ്.
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും വോട്ട് കൂട്ടാനായി. പാലക്കാട് കണ്ടത് എസ്.ഡി.പി.ഐ. ജമാത്ത് ഇസ്ലാമി യു.ഡി.എഫ്. കൂട്ടുകെട്ടാണ്. അവരുടെ ഔദാര്യത്തിലാണ് യു.ഡി.എഫ്. ജയിച്ചത്.
ഇന്നലത്തെ എസ്.ഡി.പി.ഐ. ആഘോഷം കേരളത്തിനുള്ള താക്കീതാണ്. സി.പി.എം. നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണ്. നാല്‍പതിനായിരം വോട്ട് പിടിക്കാനാകുമെന്ന് കരുതിയിരുന്നു.
യു.ഡി.എഫ്. നേതാക്കളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സി.പി.എം. പ്രവര്‍ത്തിക്കുന്നത്. ആക്ഷേപങ്ങള്‍ കേട്ടാല്‍ ക്ഷീണിച്ച് പോകുന്നയാളല്ലാ താനെന്നും അദ്ദേഹം പറഞ്ഞു.