ചിക്കാഗോ: ചിക്കാഗോയിലെ അപ്പസ്തോലികസഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യുമെനിക്കൽ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ വിവിധക്രൈസ്തവസഭകളെ പങ്കെടുപ്പിച്ചുകൊണ്ട് വർഷം തോറുംനടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെൻറ് നവംബർ 23 ന് ചിക്കാഗോയിലെ ഗ്ലെൻ എലെയ്നിൽ സംഘടിപ്പിച്ചു.11 ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെൻറിൽ ബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് വിജയികളായത്. ഫൈനലിൽ മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയെയാണ് വിജയികൾ നേരിട്ടത്. സീറോമലബാർ ഇടവകയാണ് മൂന്നാം സ്ഥാനത്തെത്തിയത്.ബാസ്കറ്റ്ബോൾ ടൂർണമെന്റ് ചെയർമാൻ ആയി റെവ. ജയ്‌സൺ തോമസും , കൺവീനർ ആയി Mr. റോഡ്‌നി സൈമണും പ്രവർത്തിച്ചു.മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളായഎക്യുമെനിക്കല്‍ കൗണ്‍സിലിന് ഇപ്പോൾ നേതൃത്വം നൽകുന്നത് റവ. സഖറിയാ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോര്‍ജ് (ജോ. സെക്ര), ജോക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), വര്‍ഗീസ് പാലമലയില്‍ (ജോ. ട്രഷറര്‍) എന്നിവരാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed