റിയാദ്: ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലം ജിദ്ദയിൽ അരങ്ങേറി. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്. ലേലത്തന്റെ ആദ്യ ദിനം 72 താരങ്ങളെയാണ് ടീമുകൾ വാങ്ങിച്ചിരിക്കുന്നത്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ വെങ്കിടേഷ് അയ്യർ എന്നീ താരങ്ങളാണ് ഏറ്റവും ഉയർന്ന വില ലഭിച്ചവർ.
ഐപിഎല്ലിലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമായി മാറിയിരിക്കുകയാണ് ഋഷഭ് പന്ത്. 27 കോടി രൂപയുടെ റെക്കോർഡ് തുകക്കാണ് പന്തിനെ ലക്‌നൗ സൂപ്പര്‍ ജയിന്‌റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരം എന്ന ശ്രേയസ് അയ്യറിന്റെ റെക്കോര്‍ഡ് നിമിഷ നേരം കൊണ്ട് തകര്‍ത്താണ് പന്ത് ഐപിഎല്ലിലെ വിലയേറിയ താരമായി മാറിയത്. 26 .75 കോടി രൂപക്ക് പഞ്ചാബാണ് ശ്രേയസ് അയ്യറിനെ സ്വന്തമാക്കിയത്.
ആദ്യം അർഷദീപ് സിങിനെ പഞ്ചാബ് കിങ്സ് 18 കോടി രൂപക്ക് നിലനിർത്തി. ദക്ഷിണാഫ്രിക്കയുടെ തീയുണ്ട കഗിസോ റ‍ബാഡയെ ഗുജറാത്ത് ടൈറ്റൻസ് ഏറ്റെടുത്തു . വില 10.75 കോടി. പിന്നെയായിരുന്നു പൂരം. ശ്രേയസ് അയ്യരുടെ പേര് ലേലത്തിനെത്തിയതോടെ മത്സരം മുറുകി.
ക‍ഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സ് ചാമ്പ്യന്മാരായപ്പോൾ ക്യാപ്റ്റനായിരുന്ന ശ്രേയസിനായി ടീമുകൾ വല വിരിച്ചു. പഞ്ചാബ് കിങ്സും ഡെൽഹി ക്യാപ്പിറ്റൽസും തമ്മിലായി ഒടുവിലത്തെ മത്സരം.
26.75 കോടി രൂപക്ക് ശ്രേയസ് പഞ്ചാബിലേക്ക് കുടിയേറുമ്പോൾ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള താരമായി . മിച്ചൽ സ്റ്റാർക്കിന്‍റെ 24.75 കോടി രൂപയുടെ റെക്കോർഡ് ജിദ്ദയിൽ പ‍ഴങ്കഥയായി.
എന്നാൽ മിനിറ്റുകൾക്കകം ഈ റെക്കോർഡും തകർന്നു. 27 കോടി രൂപക്ക് ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജെയന്റ്സ് സ്വന്തമാക്കി . അയ്യരുടെ റെക്കോർഡിന്റെ ആയുസ് മിനിറ്റുകൾ മാത്രം. വെങ്കിടേഷ് അയ്യരെ കൊൽക്കത്ത റാഞ്ചിയത് 23.75 കോടി രൂപക്കാണ്. ക‍ഴിഞ്ഞ തവണ പൊന്നും വിലയുണ്ടായിരുന്ന മിച്ചൽ സ്റ്റാർക്കിനെ 11.75 കോടി രൂപക്കാണ് ഡെൽഹി വാങ്ങിയത്. കെ എൽ രാഹുലിനെ 14 കോടിക്കും ഡെൽഹി ക്യാപിറ്റൽസ് വാങ്ങി.
ഓസീസിന്റെ വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്വെലും മാർക്കസ് സ്റ്റോയിന്‍സും ഇനി പഞ്ചാബ് സിംഹങ്ങളാണ് . ബൗളർമാരായ ട്രെന്‍ഡ് ബോൾട്ടിനെ മുംബൈ ഇന്ത്യൻസും ആർച്ചറെ രാജസ്ഥാൻ റോയൽസും വാങ്ങി. അശ്വിന്‍ ചെന്നൈയിലാണ്. രാജസ്ഥാന്റെ ജോഷേട്ടൻ ഇനി ​ഗുജറാത്തിലായിരിക്കും 15.75 കോടി രൂപക്കാണ് ജോസ് ബട്ലറെ ​ഗുജറാത്ത് സ്വന്തമാക്കിയിരിക്കുന്നത്.
ദേവദത്ത് പടിക്കൽ, ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ എന്നിവരാണ് ഒരു ടീമും വിളിക്കാതെയിരുന്ന താരങ്ങളിലെ പ്രമുഖർ.
ലേലത്തിൽ വിൽക്കപ്പെട്ട കളിക്കാർ
അർഷ്ദീപ് സിംഗ്: പഞ്ചാബ് കിംഗ്സ് – 18 CR (ആർടിഎം)കഗിസോ റബാഡ: ഗുജറാത്ത് ടൈറ്റൻസ് – 10.75 CRശ്രേയസ് അയ്യർ: പഞ്ചാബ് കിംഗ്സ് – 26.75 CRജോസ് ബട്ട്‌ലർ: ഗുജറാത്ത് ടൈറ്റൻസ് – 15.75 CRമിച്ചൽ സ്റ്റാർക്ക്: ഡൽഹി ക്യാപിറ്റൽസ് – 11.75 CRഋഷഭ് പന്ത്: ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – 27 CR
മുഹമ്മദ് ഷമി: സൺറൈസേഴ്സ് ഹൈദരാബാദ് – 10 CRഡേവിഡ് മില്ലർ: ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – 7.5 CRയുസ്‌വേന്ദ്ര ചാഹൽ: പഞ്ചാബ് കിംഗ്‌സ് – 18 CRമുഹമ്മദ് സിറാജ്: ഗുജറാത്ത് ടൈറ്റൻസ് – 12.25 CRലിയാം ലിവിംഗ്സ്റ്റൺ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 8.75 CRകെ.എൽ രാഹുൽ: ഡൽഹി ക്യാപിറ്റൽസ് – 14 CRഹാരി ബ്രൂക്ക്: ഡൽഹി ക്യാപിറ്റൽസ് – 6.25 CR
എയ്ഡൻ മാർക്രം: ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – 2 CRഡെവൺ കോൺവേ: ചെന്നൈ സൂപ്പർ കിംഗ്സ് – 6.25 CRരാഹുൽ ത്രിപാഠി: ചെന്നൈ സൂപ്പർ കിംഗ്സ് – 3.4 CRജേക്ക് ഫ്രേസർ-മക്ഗുർക്ക്: ഡൽഹി ക്യാപിറ്റൽസ് – 9 രൂപ CR (ആർടിഎം)ഹർഷൽ പട്ടേൽ: സൺറൈസേഴ്സ് ഹൈദരാബാദ് – 8 CRരച്ചിൻ രവീന്ദ്ര: ചെന്നൈ സൂപ്പർ കിംഗ്സ് – 4 CR (ആർടിഎം)ആർ അശ്വിൻ: ചെന്നൈ സൂപ്പർ കിംഗ്‌സ് – 9.75 സിആർ
വെങ്കിടേഷ് അയ്യർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 23.75 CRമാർക്കസ് സ്റ്റോയിനിസ്: പഞ്ചാബ് കിംഗ്സ് – 11 CRമിച്ചൽ മാർഷ്: ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – 3.4 CRഗ്ലെൻ മാക്സ്വെൽ: പഞ്ചാബ് കിംഗ്സ് – 4.2 CRക്വിൻ്റൺ ഡി കോക്ക്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 3.6 CRഫിൽ സാൾട്ട്: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 11.5 CRറഹ്മാനുള്ള ഗുർബാസ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 2 രൂപ CRഇഷാൻ കിഷൻ: സൺറൈസേഴ്സ് ഹൈദരാബാദ് – 11.25 CR
ജിതേഷ് ശർമ്മ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 11 രൂപജോഷ് ഹേസൽവുഡ്: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 12.5 CRപ്രശസ്ത് കൃഷ്ണ: ഗുജറാത്ത് ടൈറ്റൻസ് – 9.5 CRഅവേഷ് ഖാൻ: ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – 9.75 CRആൻറിച്ച് നോർട്ട്ജെ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 6.5 CRജോഫ്ര ആർച്ചർ: രാജസ്ഥാൻ റോയൽസ് – 12.5 CRഖലീൽ അഹമ്മദ്: ചെന്നൈ സൂപ്പർ കിംഗ്സ് – 4.8 CRടി നടരാജൻ: ഡൽഹി ക്യാപിറ്റൽസ് – 10.75 CRട്രെൻ്റ് ബോൾട്ട്: മുംബൈ ഇന്ത്യൻസ് – 12.5 CRരാഹുൽ ചാഹർ: സൺറൈസേഴ്സ് ഹൈദരാബാദ് – 3.2 CRആദം സാമ്പ: സൺറൈസേഴ്സ് ഹൈദരാബാദ്: 2.4 CR
വനിന്ദു ഹസരംഗ: രാജസ്ഥാൻ റോയൽസ് – 5.25 CRനൂർ അഹമ്മദ്: ചെന്നൈ സൂപ്പർ കിംഗ്സ് – 10 CRമഹേഷ് തീക്ഷണ: രാജസ്ഥാൻ റോയൽസ് – 4.4 CRഅഥർവ ടൈഡെ: സൺറൈസേഴ്സ് ഹൈദരാബാദ് – 30 എൽനെഹാൽ വധേര: പഞ്ചാബ് കിംഗ്സ് – 4.2 CRകരുണ് നായർ: ഡൽഹി ക്യാപിറ്റൽസ് – 50 എൽ​​അഭിനവ് മനോഹർ: സൺറൈസേഴ്സ് ഹൈദരാബാദ് – 3.20 CRഅംഗ്കൃഷ് രഘുവംശി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 3 CRനിശാന്ത് സിന്ധു: ഗുജറാത്ത് ടൈറ്റൻസ് – 30 എൽ
സമീർ റിസ്വി: ചെന്നൈ സൂപ്പർ കിംഗ്സ് – 95 എൽനമൻ ദിർ: മുംബൈ ഇന്ത്യൻസ് – 5.25 CR (ആർടിഎം)അബ്ദുൾ സമദ്: ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – 4.2 CRഹർപ്രീത് ബ്രാർ: പഞ്ചാബ് കിംഗ്സ് – 1.5 CR
വിജയ് ശങ്കർ: ചെന്നൈ സൂപ്പർ കിംഗ്സ് – 1.2 CRമഹിപാൽ ലോംറോർ: രാജസ്ഥാൻ റോയൽസ് – 1.7 CRഅശുതോഷ് ശർമ്മ: ഡൽഹി ക്യാപിറ്റൽസ് – 3.8 CRകുമാർ കുശാഗ്ര: ഗുജറാത്ത് ടൈറ്റൻസ് – 65 എൽറോബിൻ മിൻസ്: മുംബൈ ഇന്ത്യൻസ് – 65 എൽഅനുജ് റാവത്ത്: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 30 എൽ
ആര്യൻ ജൂയൽ: ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – 30 എൽവിഷ്ണു വിനോദ്: പഞ്ചാബ് കിംഗ്സ് – 95 എൽറാസിഖ് സലാം ദാർ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 6 രൂപ CRആകാശ് മധ്വാൾ: രാജസ്ഥാൻ റോയൽസ് – 1.2 CRമോഹിത് ശർമ്മ: ഡൽഹി ക്യാപിറ്റൽസ് – 2.2 CRവിജയ്കുമാർ വൈശാഖ്: പഞ്ചാബ് കിംഗ്സ് – 1.8 CRവൈഭവ് അറോറ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 1.8 CR
യാഷ് താക്കൂർ: പഞ്ചാബ് കിംഗ്സ് – 1.6 CRസിമർജീത് സിംഗ്: സൺറൈസേഴ്സ് ഹൈദരാബാദ് – 1.5 CRസുയാഷ് ശർമ്മ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 2.6 CRകർൺ ശർമ്മ: മുംബൈ ഇന്ത്യൻസ് – 50 എൽമായങ്ക് മാർക്കണ്ടെ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 30 എൽകുമാർ കാർത്തികേയ: രാജസ്ഥാൻ റോയൽസ് – 30 എൽമാനവ് സുതാർ: ഗുജറാത്ത് ടൈറ്റൻസ് – 30 എൽ
 
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *