ഓൺലൈനിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മകളെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഡൽഹിയിലാണ് അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത്. ബോധമില്ലാത്ത നിലയിൽ പെൺകുട്ടിയെ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റൽ ബന്ധുക്കൾ എത്തിച്ചിരുന്നു. എന്നാൽ അവിടെ എത്തും മുമ്പ് കുട്ടി മരിച്ചിരുന്നു. ആശുപത്രി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അന്വേഷണം നടത്തുകയായിരുന്നു.ആശുപത്രി ജീവനക്കാരും പോലീസും നടത്തിയ പരിശോധനയിൽ കഴുത്ത് ഞെരിച്ച പാടുകൾ കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മയേയും ബന്ധുക്കളെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. പെൺകുട്ടിയുടെ അമ്മയുടെ ആദ്യ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട രാഹുൽ എന്നയാളുമായി പിന്നീട് അടുപ്പത്തിലായെന്നും പോലീസ് പറയുന്നു. രാഹുലിനെ വിവാഹം കഴിക്കാമെന്ന പ്രതീക്ഷയോടെയാണ് അവർ ഡൽഹിയിലെത്തിയത്. എന്നാൽ മകളെ സ്വീകരിക്കാൻ അദ്ദേഹവും കുടുംബവും തയ്യാറായില്ല. ഇതിൽ മനംനൊന്ത് അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.അതേസമയം, മരിച്ച പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായും അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിലേക്ക് വരുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിൽ അമ്മയും കുഞ്ഞും താമസിച്ചിരുന്ന സ്ഥലത്തെ ബന്ധുവാണ് പീഡിപ്പിച്ചതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തി പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *