റിയാദ്: യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി കെഎംസിസി, ഒഐസിസി, പ്രവർത്തകർ. റിയാദിലെ ഷിഫയിൽ നടന്ന ചടങ്ങ് കെഎംസിസി ഷിഫ പ്രസിഡൻ്റ് ഉമ്മർ അമാനത്ത് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിദ്ദീഖ് കല്ലുപറമ്പന് ലെഡു നൽകി ഉൽഘാടനം ചൈതു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച റെക്കോർഡ് ഭൂരിപക്ഷംവും, സിപിഎമ്മും ബിജെപിയും ചേർന്ന് നടത്തിയ എല്ലാ കുതന്ത്രങ്ങളെയും, ട്രോളി ബാഗ് വിവാദത്തെയും, വർഗീയ വിഷം തുപ്പിയ പത്ര പരസ്യങ്ങളെയും അതിജീവിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നേടിയ തിളക്കമാർന്ന വിജയവും കേരളത്തിന്റെത് മതേതര മനസ്സാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
കെഎംസിസി, ഒഐസിസിയുടേയും നേതാക്കളായ ശുക്കൂർ, ഷൗകത്ത്, ബാബു വഴിക്കടവ്. വഹീദ് ഷിഫ, എന്നിവർ നേതൃത്വം നൽകി.
വിജയ ആഘോഷത്തിന്റെ ഭാഗമായി ഷിഫയിലെ കടകളിലും മറ്റും 5000 ത്തോളം ലഡു വിതരണം ചെയ്തു.