റിയാദ്: സൗദി അറേബ്യയുടെ ടൂറിസം പൈതൃക പട്ടികയിൽ ഇടംപിടിച്ച റിയാദിൽ നിന്ന് 45 കിലോമീറ്റർ അകലെ അൽ ഖർജി റോഡിൽ നിന്ന് മരുഭൂമിയിലേക്ക് 10 കിലോമീറ്റർ ഉള്ളിൽ മലഞ്ചരിവിൽ സ്ഥിതിചെയ്യുന്ന പാറമടക്കുകളുടെ അടിയിൽ 400 അടിയിലേറെ ആഴമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നക്ഷത്രക്കുളം എന്ന് അറിയപ്പെടുന്ന ഐൻ ഹീത്ത് അത്ഭുത ജലസംഭരണി കാണുന്നതിനു വേണ്ടി ദിവസവും നൂറുകണക്കിന് ആൾക്കാർ ദുരിത പൂർവ്വമായ പാറമടക്കുകള്‍ക്ക് അടിയിൽ സാഹസികമായി ഇറങ്ങി പോകാറുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് ഇവിടെ മണ്ണിടിച്ചിൽ മൂലം ഒരാൾ മരിക്കുകയും ഒട്ടനവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. തുടർന്ന് സൗദി ഗവർമെന്റ് സുരക്ഷാ അതോറിറ്റി ഈ ഭാഗം അടയ്ക്കുകയും കരുതൽ നടപടി എന്ന നിലയ്ക്ക് ടൂറിസ്റ്റുകൾ പ്രവേശിക്കുന്നത് തടയാന്‍ വലിയ സിമന്റ് പാളികള്‍ കൊണ്ട് മതിലുകൾ തീർക്കുകയും നെറ്റുകൾ കൊണ്ട് തീർത്ത കമ്പിവേലികൾ കെട്ടുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ സത്യം ഓൺലൈൻ പ്രതിനിധി ഈ പ്രദേശം സന്ദർശിച്ചപ്പോൾ കമ്പി വേലികൾ ചാടി ചിലര്‍ കുടുംബത്തോടൊപ്പം ഇവിടെ പോകുന്നത് കാണാൻ കഴിഞ്ഞു.

നീന്തൽ നിരോധിച്ചിട്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും ഈ പാറമടക്കിലെ വെള്ളത്തിൽ നീന്തുന്ന സാഹസിക നീന്തൽക്കാരെ കാണാൻ കഴിയും.

അപകടബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇവിടെ എത്താറുണ്ട്. അവധി ദിവസങ്ങൾ വിദേശികളുടെ തിക്കും തിരക്കുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed