കൊച്ചി: പൊതുജനങ്ങളില്‍ വിജിലന്‍സ് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ക്വീന്‍സ് വോക് വേയില്‍ ഫ്‌ലാഷ് മോബും ബോധവല്‍കരണ സംഗമവും നടത്തി. വിജിലന്‍സ് ബോധവല്‍കരണ വാരാചരണ ക്യാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി. 
ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷണ വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് ബോധവല്‍കരണം നടത്തിയത്. അഴിമതിരഹിത സമൂഹത്തെ സൃഷ്ടിക്കാന്‍ പൗരന്‍മാര്‍ക്കിടയില്‍ ജാഗ്രതയും ഉത്തരവാദിത്വബോധവും വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുന്നതായിരുന്നു ബോധവല്‍കരണ സംഗമം. 
പുതുതലമുറയിലേക്ക് സന്ദേശമെത്തിക്കുന്നത് ലക്ഷ്യമിട്ട് നടത്തിയ ഫ്‌ലാഷ് മോബിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  സിഎംഎഫ്ആര്‍ഐ വിജിലന്‍സ് ഓഫീസര്‍ ഡോ ജെ ജയശങ്കര്‍, ഷെല്‍ഫിഷ് ഫിഷറീസ് ഡിവിഷന്‍ മേധാവി ഡോ എ പി ദിനേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *