ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം. നാലു റോക്കറ്റുകള്‍ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. എന്നാല്‍, പാര്‍പ്പിട സമുച്ചയമായ എട്ടുനിലക്കെട്ടിടത്തിനുനേര്‍ക്ക് അഞ്ച് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ലബനന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ ബെയ്‌റൂട്ടില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാലുപേരാണ് കൊല്ലപ്പെട്ടത്. 33ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ഈ സംഖ്യ ഇനിയും കൂടുമെന്നാണ് വിവരം.https://eveningkerala.com/images/logo.png