പാലക്കാട്: സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയിട്ട് പോലും മുന്നേറ്റം ഉണ്ടാകാതിരുന്നത് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ പാർട്ടിക്ക് നൽകിയ ഒരടിയായി കണക്കാക്കണമെന്ന് കെ.മുരളീധരൻ. പാലക്കാട് മുനിസിപ്പാലിറ്റി യുഡിഎഫിന് അനുകൂലമായി വിധിയെഴുതി. പാലക്കാട്ടെ വിജയം തിളക്കമുള്ളതാണെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.
‘ചേലക്കരയിലെ പരാജയം പാർട്ടി വിശദമായി പരിശോധിക്കണം. പാലക്കാടിനേക്കാൾ മികച്ച പ്രവർത്തനം യുഡിഎഫ് മണ്ഡലത്തിൽ നടത്തി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കൈവരിച്ച നേട്ടം ആവർത്തിക്കാന്‍ കോൺഗ്രസിന് ഇത്തവണ സാധിച്ചില്ല. ഭരണവിരുദ്ധ വികാരം എപ്പോഴും വോട്ടായി മാറുകയില്ല എന്ന് ചേലക്കരയിലെ പരാജയം ചൂണ്ടിക്കാട്ടുന്നു. ഭരണവിരുദ്ധ വികാരം ഉണ്ട്. അത് ചേലക്കരയില്‍ ഉദ്ദേശിച്ച രീതിയിൽ വോട്ടായി മാറിയില്ല. പാർട്ടി ഇക്കാര്യം പരിശോധിക്കും.’’ – കെ.മുരളീധരൻ വ്യക്തമാക്കി.
സന്ദീപ് വാരിയർ വന്നതുകൊണ്ട് വോട്ട് നഷ്ടപ്പെട്ടില്ലെന്നും രാഹുൽ വന്നതു കൊണ്ട് മെച്ചമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *